കെ.എസ്.ആർ.ടി.സി ഡബിൾ ഡക്കറിൽ കോഴിക്കോട് നഗരം ചുറ്റാം

കോഴിക്കോടിന്റെ നഗര കാഴ്ചകൾ ചുരുങ്ങിയ ചെലവിൽ ആസ്വദിക്കാൻ കെ.എസ്.ആർ.ടി.സി സർവ്വീസ്. ഡബിൾ ഡക്കർ സിറ്റി റൈഡിൽ നഗരത്തിലെ പ്രധാന റോഡുകൾ വഴി സഞ്ചരിച്ച് കോഴിക്കോടൻ പെരുമ കണ്ടറിയാം. വൈകുന്നേരം മൂന്നുമണി മുതൽ രാത്രി ഒമ്പത് മണി വരെ അഞ്ച് ട്രിപ്പുകളാണുള്ളത്.

റൂട്ട്; കെ.എസ്.ആർ.ടി.സി.ബസ് സ്റ്റാൻ്റ് -സരോവരം റോഡ് – മാനാഞ്ചിറ – പാളയം – കോതി ബീച്ച് – കുറ്റിച്ചിറ- കണ്ണംപ്പറമ്പ് ബീച്ച് – സൗത്ത് ബീച്ച് – സെൻട്രൽ ബീച്ച് – ആകാശവാണി – വലിയങ്ങാടി – ഗാന്ധി പാർക്ക് – വരക്കൽ ബീച്ച്- ഭട്ട് റോഡ് ബീച്ച് – ഇംഗ്ലീഷ് ചർച്ച് – മാനാഞ്ചിറ സ്‌ക്വയർ –
കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻ്റ്.

ഡബിൾ ഡക്കറിൽ മുകളിൽ 200 രൂപയും താഴെ 100 രൂപയുമാണ് ചാർജ്. ട്രിപ്പ് 1: 3:00 – 4:20, ട്രിപ്പ് 2:  4:30 -5:50, ട്രിപ്പ് 3: 6:00- 7:20  ട്രിപ്പ് 4: 7:30, -8:50, ട്രിപ്പ് 5: 9:00, -10:20 ബുക്കിങ്ങിന് : https://onlineksrtcswift.com App: Ente KSRTC neo oprs ഫോൺ:9946068832, 9188938532