ആടിയും പാടിയും നാടൻ കലകൾ കണ്ടറിഞ്ഞും വിദ്യാർത്ഥികൾ

സതീഷ്‌ ബങ്കളം 

അന്യം നിന്നു പോകുന്ന നാടൻ കലകൾ കണ്ടറിഞ്ഞും തൊട്ടറിഞ്ഞും ആടിയും പാടിയും ഒരു പകൽ ധന്യമാക്കി കണ്ണൂർ മാടായി ബി.ആർ.സി യിലെ കുട്ടികൾ.

ഏഴോം പഞ്ചായത്തിന് പ്രകൃതി വരദാനമായി നൽകിയ കായലോരത്തെ ഏഴിലത്ത് വിവിധ സ്കൂളുകളിൽ നിന്നായി അറുപതോളം വിദ്യാർത്ഥികളും അദ്ധ്യാപകരും ചേർന്നൊരുക്കിയ ‘സർഗ്ഗ കൈരളി’യാണ് അപൂർവ്വ കലാ അവതരണം കൊണ്ട് ശ്രദ്ധേയമായത്.

കണ്ണൂരിലെ വിദ്യാർത്ഥികളുടെ മനം കവരാൻ ആലപ്പുഴ ചെട്ടിക്കുളങ്ങരയിലെ ജയകുമാറും സംഘവും എത്തിയിരുന്നു.
ത്തിയിരുന്നു. തൻ്റെ പിതാവും പ്രസിദ്ധ സർപ്പക്കളമെഴുത്ത് കലാകാരനുമായിരുന്ന ഗോപിനാഥനിൽ നിന്ന് പഠിച്ചെടുത്ത കളമെഴുത്തും പുള്ളുവപ്പാട്ടുമാണ്

കുട്ടികൾക്ക് മുന്നിൽ ജയകുമാറും സംഘവും അനാവരണം ചെയ്തത്. നാല് മണിക്കൂറെടുത്ത് പഞ്ച വർണ്ണപ്പൊടിയിൽ വരച്ച സർപ്പക്കളം കുട്ടികളിൽ ആശ്ചര്യം വിതറി. അരിപ്പൊടി കൊണ്ട് വെള്ളയും, മഞ്ഞൾ പൊടി കൊണ്ട് മഞ്ഞയും, മഞ്ചാടി ഇല പൊടിച്ച പച്ചയും, ഉമി കരിച്ച് കറുപ്പും , മഞ്ഞളും ചുണ്ണാമ്പും ചേർത്തുണ്ടാക്കിയ ചുകപ്പുമാണ് പഞ്ചവർണ്ണപ്പൊടി. എം.വി.ബാലകൃഷ്ണൻ പണിക്കരും സംഘവും അവതരിപ്പിച്ച കോതാമൂരിയാട്ടം പുതിയ തലമുറക്ക് പരിചയപ്പെടുത്തിയപ്പോൾ പഴയ

തലമുറക്ക് ഗതകാല സ്മരണകൾ അയവിറക്കാനുള്ള അവസരം കൂടിയായി മാറി. പ്രശസ്ത താള കലാകാരൻ മനോജ് വെള്ളൂരിൻ്റെ താളപരിചയ ക്ലാസ്സിൽ പന്ത്രണ്ട് താളവാദ്യങ്ങളെ കുട്ടികൾക്ക് പരിചയപ്പെടുത്തി. ദക്ഷിണേന്ത്യയിലേയും ഉത്തരേന്ത്യയിലേയും പ്രധാന 

വാദ്യോപകരണങ്ങളും അവ താള വിസ്മയം തീർത്ത സിനിമാ ഗാനങ്ങളും മനോജ് പരിചയപ്പെടുത്തി. തൃക്കരിപ്പൂർ ഫോക് ലാൻ്റ് ചെയർമാൻ ഡോ.വി.ജയരാജൻ കേരളത്തിൻ്റെ നാടൻ കലകളെ കുറിച്ച് ക്ലാസ്സെടുത്തു. കേരളത്തിലെ അനുഷ്ഠാനകലകളും മാന്ത്രിക കലകളും ഇസ്ലാമിക, ക്രിസ്ത്യൻ കലകളും നാടോടി നാടകങ്ങളും വിനോദ 

കലകളും അദ്ദേഹം പരിചയപ്പെടുത്തി. സമൂഹത്തിൽ അവയുടെ ധർമ്മമെന്താണെന്നും വിശദീകരിച്ചു. മഹേഷ് മാരാരുടെ എടയ്ക്ക വാദനത്തിൽ വിജിൻ മാരാർ അഷ്ടപദി അവതരിപ്പിച്ചു. അധ്യാപികമാരും കുട്ടികളും പാടിയ 

നാടൻപാട്ട് എല്ലാ കുട്ടികളും ചേർന്ന് ഏറ്റുപാടി. സംസ്ഥാന വിദ്യാഭ്യാസ വകുപ്പിൻ്റെ കീഴിലുള്ള എസ്.എസ്.കെ യുടെ ആഭിമുഖ്യത്തിൽ പയ്യന്നൂർ ഫോക് ലാൻ്റിൻ്റേയും ഡോർഫ് കെറ്റലിന്റേയും ഇൻടാക്കിൻ്റെയും സഹകര ണത്തോടെയാണ് ഈ അപൂർവ്വ കലാവിരുന്ന് ഒരുക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *