കാവാലം ശ്രീകുമാറും ശ്രീവത്സൻ ജെ.മേനോനും ചെമ്പൈ സംഗീതോത്സവ വേദിയിൽ
ശാസ്ത്രീയ സംഗീതത്തിൻ്റെ സ്വരമാധുരിയുമായി കാവാലം ശ്രീകുമാറും ശ്രീവത്സൻ ജെ.മേനോനും ഗുരുവായൂർ ചെമ്പൈ സംഗീതോത്സവ വേദിയിൽ. ചെമ്പൈയുടെ പ്രിയശിഷ്യൻ മണ്ണൂർ രാജകുമാരനുണ്ണിയും സംഗീതാർച്ചന നടത്തി.
യമുനാ കല്യാണി രാഗത്തിലുള്ള കൃഷ്ണാ നീബേഗനേ… എന്ന കൃതിയോടെയാണ് കാവാലം ശ്രീകുമാർ ഗാനാർച്ചന തുടങ്ങിയത്. എന്തമുദ്ദൊ എന്ത സൊഗസൊ… എന്ന ബിന്ദുമാലിനി രാഗത്തിലുള്ള
ത്യാഗരാജ കൃതി തുടർന്ന് ആലപിച്ചു. വയലിനിൽ വിശ്വേശ് സ്വാമിനാഥൻ, മൃദംഗത്തിൽ ജി.എസ്.രാജേഷ് നാഥ് കടയ്ക്കാവൂർ, ഗഞ്ചിറയിൽ ശിവരാമകൃഷണൻ എന്നിവർ അകമ്പടി സേവിച്ചു.
ചാരുകേശി രാഗത്തിലുള്ള കൃപയാ പാലയ ശൗരേ… എന്ന കൃതിയോടെയാണ് ശ്രീവത്സൻ ജെ.മേനോൻ സംഗീതാർച്ചന തുടങ്ങിയത്. ശ്രീകൃഷ്ണേന സംരക്ഷിതം… എന്ന കൃതിയാണ് തുടർന്ന് പാടിയത്.
ഉഡുപ്പി ശ്രീധർ ഘടത്തിലും ഉഡുപ്പി ശ്രീജിത്ത് വയലിനിലും എ.ബാലകൃഷ്ണ കമ്മത്ത് മൃദംഗത്തിലും പക്കമേളമൊരുക്കി.
ആനന്ദാമൃതാകർഷിണി…. എന്ന അമൃത വർഷിണി രാഗത്തിലുള്ള കീർത്തനമാണ് മണ്ണൂർ രാജകുമാരനുണ്ണി ആദ്യം ആലപിച്ചത്. തിരുവിഴ ശിവാനന്ദൻ (മൃദംഗം) ചേപ്പാട് എ.ഇ.കൃഷ്ണൻ നമ്പൂതിരി (വയലിൻ) ആലപ്പുഴ ജി. മനോഹർ (ഘടം) എന്നിവർ പക്കമേളമൊരുക്കി.
Video available …?