തിരുവനന്തപുരത്ത് കാർഷിക വിജ്ഞാനവ്യാപന സെമിനാർ

തിരുവനന്തപുരത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയേഴ്‌സ് കേരള ഘടകവും ഫാം ജേണലിസ്റ്റ് ഫോറവും ചേർന്ന് കാർഷിക
വിജ്ഞാന വ്യാപന സെമിനാർ സംഘടിപ്പിച്ചു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയേഴ്‌സ് ഹാളിൽ വെള്ളായണി കാർഷിക കോളേജ് ഡീൻ ഡോ.ജേക്കബ്ബ് ജോൺ ഉദ്ഘാടനം ചെയ്തു.

വെള്ളായണി കാർഷിക കോളേജ് അഗ്രിക്കൾച്ചർ എക്സ്റ്റൻഷൻ മുൻമേധാവി ഡോ.ആർ. പ്രകാശ്, കേരള മീഡിയ അക്കാദമി ഫാക്കൽറ്റി ബി.ചന്ദ്രകുമാർ, കാർഷിക സർവ്വകലാശാല മുൻ എക്സ്റ്റൻഷൻ
മേധാവി ഡോ.രഞ്ജൻ എസ്. കരിപ്പായി, ബാക്ക് ടു ഫാം കോതമംഗലം മേധാവി രാജു ജോസഫ്, ഫാം മെഷിൻ ആൻ്റ് പവർ എൻജനീറിംഗ് ഡിവിഷൻ തലവൻ ഡോ.ഷാജി ജെയിംസ് തുടങ്ങിയവർ വിഷയം അവതരിപ്പിച്ചു.

സമാപന സമ്മേളനം ഗതാഗത മന്ത്രി സി.പി ജോൺ ഉദ്ഘാടനം ചെയ്തു. മികച്ച വിജ്ഞാനവ്യാപന പ്രവർത്തകർക്കും കാർഷിക സംരംഭകർക്കുമുള്ള പുരസ്കാരങ്ങൾ  മന്ത്രി വിതരണം ചെയ്തു. ഇൻസ്റ്റ്യിറ്റ്യൂട്ട് ഓഫ് എൻജനീയ്ഴ്സ് കേരള ഘടകം ചെയർമാൻ കെ.എസ്. ഉദയകുമാർ അദ്ധ്യക്ഷത വഹിച്ചു.

റൈറ്റേഴ്സ് ഫോറം പ്രസിഡൻ്റ്  സുരേഷ് മുതുകുളം മുഖ്യ പ്രഭാഷണം നടത്തി. ഇൻസ്റ്റിറ്റ്യൂട്ട് സെക്രട്ടറി ജഗദീഷ്‌ചന്ദ്ര പിഷാരടി ഫാം റൈറ്റേഴ്‌സ് ഫോറം സെക്രട്ടറിഎസ്.പി.വിഷ്ണു, ഫാം ജേർണലസ്റ്റ് ഏഴുമാവിൽ രവീന്ദ്രനാഥ് തുടങ്ങിയവർ സംസാരിച്ചു.  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനേഴ്സിൽ ആരംഭിച്ച കൃഷി പുസ്തക കോർണർ  വെള്ളായണി കാർഷിക കോളേജ് അസോസിയേറ്റ് പ്രൊഫസർ ഡോ.ഗീതാലക്ഷ്മി ഉദ്ഘാടനം ചെയ്തു.