ഡോ.പി.ഹരിനാരായണൻ ശാസ്‌ത്ര സാങ്കേതിക കൗൺസിൽ മെമ്പർ സെക്രട്ടറി

ഡോ.പി.ഹരിനാരായണനെ കേരള ശാസ്‌ത്രസാങ്കേതിക പരിസ്ഥിതി കൗൺസിൽ മെമ്പർ സെക്രട്ടറിയായി നിയമിച്ചു. കാസർകോട് കാനത്തൂർ സ്വദേശിയായ ഹരിനാരായണൻ ഇപ്പോൾ കൗൺസിലിൽ ചീഫ് സയൻ്റിസ്റ്റായി പ്രവർത്തിച്ചു വരികയാണ്.

കാസർകോട് ഗവ. കോളേജിൽ നിന്ന് ജിയോളജിയിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം മൈസൂർ സർവ്വകലാശാലയിൽ നിന്നാണ് ഡോക്ടറേറ്റ് നേടിയത്. തിരുവനന്തപുരം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻ്റ് ഡിസാസ്റ്റർ മാനേജ്മെൻ്റിൽ സയൻ്റിസ്റ്റായി പ്രവർത്തിച്ച ശേഷണമാണ് ശാസ്‌ത്രസാങ്കേതിക പരിസ്ഥിതി കൗൺസിലിൽ എത്തിയത്.

കൗൺസിലിൽ ഒട്ടേറെ ഗവേഷണ പദ്ധതികൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. കോൺഗ്രസ്സ് നേതാവും സ്വാതന്ത്ര്യ സമരസേനാനിയും കെ.പി. സി.സി. ജനറൽ സെക്രട്ടറിയും എം.എൽ.എയുമായിരുന്ന കാനത്തൂരിലെ പരേതനായ മേലത്ത് നാരായണൻ നമ്പ്യാരുടെ മകനാണ്.

പരേതയായ പെരിയ പത്മാവതി അമ്മയാണ് മാതാവ്. കാഞ്ഞങ്ങാട് നെഹറു ആർട്സ് ആൻ്റ് സയൻസ് കോളേജ് ഇംഗ്ലീഷ് വകുപ്പിൽ അസോസിയേറ്റ് പ്രൊഫസറായ ഷൈനിയാണ് ഭാര്യ. മണിപ്പാൾ ഇൻ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ വിദ്യാർത്ഥികളായ നിഖിൽ നാരായണൻ, അനന്തകൃഷ്ണൻ എന്നിവർ മക്കളാണ്.