വിവിധ ജില്ലകളില്‍ 26 വരെ ഉയർന്ന താപനിലയ്ക്ക് സാധ്യത
2026 മാർച്ച് 24 മുതൽ 26 വരെ പാലക്കാട്, കൊല്ലം ജില്ലയിൽ താപനില 38°C വരെയും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ താപനില 37°C വരെയും തിരുവനന്തപുരം, മലപ്പുറം, കാസർകോട് താപനില 36°C വരെയും ഉയരാൻ (സാധാരണയെക്കാൾ 2- 3˚C വരെ കൂടുതൽ) സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ 26 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.




















