വയനാട് മെഡി. കോളജിൽ ജൂനിയർ റസിഡന്റ്, ട്യൂട്ടർ ഒഴിവുകൾ

വയനാട് സർക്കാർ മെഡിക്കൽ കോളജിൽ വിവിധ വകുപ്പുകളിലായി ജൂനിയർ റസിഡന്റ്, ട്യൂട്ടർ/ഡെമോൺസ്ട്രേറ്റർ എന്നീ തസ്തികകളിൽ നിലവിലുള്ള / പ്രതീക്ഷിത ഒഴിവുകളിൽ നിയമനം നടത്തുന്നു. 45,000 രൂപ ഏകീകൃത ശമ്പളത്തിൽ കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം.

എം.ബി.ബി.എസ് യോഗ്യതയും ടി.സി.എം.സി/കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുമുള്ള ഡോക്ടർമാർക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം. താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം നവംബർ 21ന് രാവിലെ 11ന് കോളജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ വാക് ഇൻ ഇന്റർവ്യൂവിന് പങ്കെടുക്കണം

Leave a Reply

Your email address will not be published. Required fields are marked *