പാലക്കാട് 41 ഡിഗ്രി വരെയും കൊല്ലത്ത് 40 വരെയും താപനില ഉയരും

ഏപ്രിൽ 7 മുതൽ 11 വരെ പാലക്കാട് ജില്ലയിൽ താപനില 41 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലം ജില്ലയിൽ 40 വരെയും തൃശൂർ ജില്ലയിൽ 39 വരെയും ഉയരാൻ സാധ്യത.

കണ്ണൂർ, കോഴിക്കോട്, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ 38 വരെയും, എറണാകുളം, ആലപ്പുഴ ജില്ലകളിൽ 37 വരെയും, തിരുവനന്തപുരം, മലപ്പുറം, കാസർകോട് ജില്ലകളിൽ 36 വരെയും താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു
സാധാരണയെക്കാൾ 2 – 4 ഡിഗ്രി സെൽഷ്യസ് കൂടുതലാണിത്. ഈ ജില്ലകളിൽ കാലാവസ്ഥ വകുപ്പ്   യെല്ലോ അലേര്‍ട്ട്‌ പ്രഖ്യാപിച്ചിട്ടുണ്ട്.

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ മലയോര മേഖലകളിലൊഴികെ ഏപ്രിൽ 7 മുതൽ ഏപ്രിൽ 11 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

One thought on “പാലക്കാട് 41 ഡിഗ്രി വരെയും കൊല്ലത്ത് 40 വരെയും താപനില ഉയരും

Leave a Reply

Your email address will not be published. Required fields are marked *