ഗുരുവായൂരിൽ ഡോർമിറ്ററി സമുച്ചയത്തിൻ്റെ താക്കോൽ കൈമാറി

മുംബൈ വ്യവസായിയും ഗുരുവായൂരപ്പ ഭക്തനുമായ സുന്ദര അയ്യറും കുടുംബവും ഗുരുവായൂർ ദേവസ്വത്തിന് നിർമ്മിച്ച് നല്‍കിയ ഡോർമിറ്ററി, ശുചി മുറി മന്ദിരത്തിൻ്റെ താക്കോൽ കൈമാറി.

ക്ഷേത്രം കൊടിമര ചുവട്ടിൽ നടന്ന ചടങ്ങിൽ ക്ഷേത്രം ഊരാളനും ദേവസ്വം ഭരണസമിതി അംഗവുമായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാടാണ് സുന്ദര അയ്യറിൽ നിന്ന്‌ ഡോർമിറ്ററി മന്ദിരത്തിൻ്റെ താക്കോൽ ഏറ്റുവാങ്ങിയത്.

ദേവസ്വം ഭരണസമിതി അംഗം സി.മനോജ്, കെ. ഡി.ആർ.ബി ചെയർമാൻ അഡ്വ. കെ.ബി.മോഹൻദാസ്, ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർമാരായ  ടി.രാധിക, എം.രാധ, പ്രമോദ് കളരിക്കൽ എന്നിവരും സുന്ദരയ്യരുടെ കുടുംബവും ചടങ്ങിൽ സന്നിഹിതരായി

Leave a Reply

Your email address will not be published. Required fields are marked *