ഗുരുവായൂരിൽ ആനയെ പ്രതീകാത്മകമായി നടയിരുത്തി

ഗുരുവായൂർ ക്ഷേത്രത്തിൽ പ്രതീകാത്മകമായി ആനയെ നടയിരുത്തൽ ചടങ്ങ് നടന്നു. തിരുവനന്തപുരം പി.ടി.പി. നഗർ കൃഷ്ണയിൽ കെ.ആർ.രഘുവാണ് വഴിപാടായി ആനയെ നടയിരുത്തിയത്.

ക്ഷേത്രം മേൽശാന്തി ചെർപ്പുളശ്ശേരി തെക്കും പറമ്പത്ത് മനയിൽ ടി.എം.നാരായണൻ  നമ്പൂതിരി മുഖ്യകാർമികനായി. ജൂനിയർ വിഷ്ണു
ആനയെയാണ് നടയിരുത്തിയത്. ഇതിനായി പത്തുലക്ഷം രൂപ ദേവസ്വത്തിലടച്ചു.

ക്ഷേത്രം ഊരാളനും ദേവസ്വം ഭരണസമിതി അംഗവുമായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ക്ഷേത്രം ഡപ്യൂട്ടിഅഡ്മിനിസ്ട്രേറ്റർ  പ്രമോദ് കളരിക്കൽ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായി.വഴിപാടു നേർന്ന കെ.ആർ.രഘുവും കുടുംബാംഗങ്ങളും പങ്കെടുത്തു.