ഐസിഫോസ് സമ്മർ ക്യാമ്പ് ഏപ്രിൽ 20 മുതൽ

സ്കൂൾ വിദ്യാർഥികൾക്കായി തിരുവനന്തപുരം ഐസിഫോസ് അഞ്ച് ദിവസത്തെ സമ്മർ ക്യാമ്പ് നടത്തുന്നു. ഏപ്രിൽ 20 മുതൽ 24 വരെയാണിത്.  കാര്യവട്ടം സ്‌പോർട്സ് ഹബ്ബിലെ ഐസിഫോസിൽ രാവിലെ 10 മുതൽ അഞ്ച് വരെയാണ് ക്യാമ്പ്.

ഫ്രീ ആൻഡ് ഓപ്പൺ സോഴ്‌സ് സോഫ്റ്റുവെയർ ആൻ്റ് പൈത്തൺ എന്നീ വിഷയങ്ങളിൽ രസകരവും കൗതുകമേറിയതുമായ രീതിയിൽ ഓഫ്‌ലൈൻ മോഡിലാണ് ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത്. 30 സീറ്റുകളാണുള്ളത്. ആദ്യം രജിസ്റ്റർ ചെയ്യുന്നവരെ പരിഗണിക്കും.

3,500 രൂപയാണ് രജിസ്‌ട്രേഷൻ ഫീ. ഏപ്രിൽ 16 വരെ അപേക്ഷിക്കാം. കുടുതൽ വിവരങ്ങൾക്കും രജിസ്‌ടേഷനും https://icfoss.in/event-details/220, +91 7356610110, 471 2413012/ 13/ 14, 9400225962.