സിയാലിൽ വിവിധ തസ്തികകളില്‍ 27 വരെ അപേക്ഷിക്കാം

കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ) മാർച്ച് രണ്ടിന് പ്രസിദ്ധീകരിച്ച വിവിധ തസ്തികകളിലേക്കുള്ള ഒഴിവുകളില്‍ അപേക്ഷിക്കാനുള്ള ഓൺലൈൻ സൗകര്യം സജ്ജമായി. മാർച്ച് 27 വരെ അപേക്ഷിക്കാം.

www.cial.aero വെബ്‌സൈറ്റിലെ കരിയർ ലിങ്കിലൂടെയാണ് അപേക്ഷിക്കേണ്ടത്. ജനറൽ മാനേജർ (കൊമേഴ്‌സ്യൽ), ഡെപ്യൂട്ടി ജനറൽ മാനേജർ, സീനിയർ മാനേജർ (സിവിൽ), സീനിയർ മാനേജർ (എച്ച്.ആർ, സെക്രട്ടേറിയൽ), ജൂനിയർ മാനേജർ (പബ്ലിക് റിലേഷൻസ്, എച്ച്.ആർ, ഫിനാൻസ്) എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *