എൽ.എൽ.ബി അപേക്ഷയിലെ അപാകതകൾ പരിഹരിക്കാം
2026-27 അധ്യയന വർഷത്തെ സംയോജിത പഞ്ചവത്സര എൽ.എൽ.ബി. കോഴ്‌സ് പ്രവേശനത്തിനുളള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷ അഭിമുഖീകരിച്ച വിദ്യാർഥികൾക്ക് പ്രൊഫൈലിലെ വിവരങ്ങൾ പരിശോധിക്കുന്നതിന് അവസരം. ന്യൂനതകൾ ഉളള പക്ഷം അവ തിരുത്തുന്നതിനുളള അവസരം ജൂലൈ 13 ഉച്ചയ്ക്ക് 12 വരെ ലഭ്യമായിരിക്കും.
അപേക്ഷയിൽ ന്യൂനതകൾ ഉളള വിദ്യാർഥികൾക്ക് ആവശ്യമായ സർട്ടിഫിക്കറ്റുകൾ/ രേഖകൾ എന്നിവ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in ലൂടെ അപ്‌ലോഡ് ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റിലെ വിജ്ഞാപനം കാണുക.




















