എസ്.മാധവൻ കുട്ടിക്കും എസ്.പി.കൃഷ്ണ കുമാറിനും പുരസ്ക്കാരം

2023 ലെ ഗുരുവായൂർ ദേവസ്വം കൃഷ്ണനാട്ടം കലാകാരന്മാർക്കുള്ള  മാനവേദ സുവർണ്ണ മുദ്ര, വാസു നെടുങ്ങാടി എൻഡോവ്മെൻ്റ്  പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു. വേഷം ആശാൻ എസ്.മാധവൻക്കുട്ടിക്കാണ് മാനവേദ സുവർണമുദ്ര. ഒരു പവൻ  വരുന്ന ഗുരുവായൂരപ്പൻ്റെ രൂപം മുദ്രണം ചെയ്ത സ്വർണ്ണപ്പതക്കമാണ് പുരസ്ക്കാരം. നെടുങ്ങാടി എൻഡോവ്മെൻ്റ് പുരസ്ക്കാരത്തിന് പാട്ട്  കലാകാരൻ എസ്.പി.കൃഷ്ണകുമാറിനെ തെരഞ്ഞെടുത്തു.

ഒക്ടോബർ 24 മുതൽ നവംബർ  ഒന്നുവരെയുളള  ഒമ്പതു രാത്രികളിലെ കൃഷ്ണനാട്ടം അരങ്ങുകളിയിലെ മികച്ച പ്രകടനത്തിനാണ് പുരസ്ക്കാരം. സി.കെ.ജയന്തി, കലാമണ്ഡലം സുകുമാരൻ, കൃഷ്ണനാട്ടം കലാകാരൻ വി.ആർ.കൃഷ്ണൻ നമ്പൂതിരി എന്നിവരുൾപ്പെട്ട പുരസ്ക്കാര നിർണയ സമിതിയാണ് ജേതാക്കളെ  തിരഞ്ഞെടുത്തത്.

അരങ്ങുകളിയിലെ മികച്ച പ്രകടനത്തിനുള്ള പ്രോൽസാഹനത്തിന് വേഷം വിഭാഗത്തിൽ നിന്ന് കൃഷ്ണപ്രസാദ്.ജെ, അരുൺദേവ് എ.പി. (പാട്ട്) ബ്രിജിത്ത് കെ.എസ്.(ശുദ്ധമദ്ദളം),അജിത്ത്.പി(തൊപ്പി മദ്ദളം )
യദുകൃഷ്ണൻ.പി (ചുട്ടി), യു.കെ. രാമചന്ദ്രൻ(അണിയറ) എന്നിവരെയും തെരഞ്ഞെടുത്തു. കൃഷ്ണഗീതി ദിനമായ നവംബർ 16 ന് ശ്രീഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിൽ ചേരുന്ന
സാംസ്കാരിക സമ്മേളനത്തിൽ പുരസ്ക്കാരങ്ങൾ സമ്മാനിക്കും.

Leave a Reply

Your email address will not be published. Required fields are marked *