ഉഷ്ണതരംഗം : വിവിധ ജില്ലകളിൽ ഓറഞ്ച് അലേർട്ട്
കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഏപ്രിൽ 23, 24 തീയതികളിൽ ഉഷ്ണതരംഗ സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേർട്ട് പുറപ്പെടുവിച്ചു.
പാലക്കാട് ജില്ലയിൽ 41°C വരെയും കൊല്ലം, തൃശൂർ ജില്ലകളിൽ 40°C വരെയും കോട്ടയം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട് ജില്ലകളിൽ 38°C വരെയും ആലപ്പുഴ, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ 37°C വരെയും തിരുവനന്തപുരം ജില്ലയിൽ 36°C വരെയും താപനില ഉയരാൻ (സാധാരണയെക്കാൾ 4 – 5°C വരെ കൂടുതൽ) സാധ്യതയുണ്ട്.
ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ 26 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥ ഉണ്ടാവുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.




















