കണ്ണൂർ ഗവ. എഞ്ചി. കോളേജിൽ അസി. പ്രൊഫസർ നിയമനം

കണ്ണൂർ ഗവ. എഞ്ചിനീയറിംഗ് കോളേജ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് വകുപ്പിൽ അഡ്‌ഹോക്ക് അസി. പ്രൊഫസർമാരുടെ ഒഴിവുണ്ട്. എ.ഐ. സി.ടി.ഇ മാനദണ്ഡപ്രകാരം യോഗ്യരായ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.

താൽപര്യമുള്ളവർ സർട്ടിഫിക്കറ്റുകൾ സഹിതം ഡിസംബർ 16 ന് രാവിലെ 11 മണിക്ക് യോഗ്യതാ പരീക്ഷക്കും അഭിമുഖത്തിനുമായി വകുപ്പ് മേധാവിക്ക് മുമ്പാകെ എത്തണം. കൂടുതൽ വിവരങ്ങൾ www.gcek.ac.in ൽ ലഭിക്കും.