ഗുരുവായൂർ ദേവസ്വത്തിന് കേരള ഗ്രാമീണ ബാങ്ക് 50 കമ്പ്യൂട്ടറുകൾ സമർപ്പിച്ചു
ഗുരുവായൂർ ദേവസ്വം ഇ- ഓഫീസ് പ്രവർത്തനങ്ങൾക്ക് പിന്തുണയും സഹകരണവുമായി കേരള ഗ്രാമീണ ബാങ്ക്. ദേവസ്വത്തിന് 50 കമ്പ്യൂട്ടറുകൾ നൽകി കേരള ഗ്രാമീണ ബാങ്ക് മാതൃകയായി. കേരള
ഗ്രാമീണ ബാങ്കിന്റെ സാമൂഹ്യ പ്രതിബദ്ധതാ പദ്ധതിയിൽ പ്പെടുത്തിയാണ് ഈ സഹായം.
ദേവസ്വത്തിലെ ഭരണപരമായ കാര്യക്ഷമതയും സാങ്കേതിക വികസനവും ലക്ഷ്യമിട്ടാണ് ഈ സംഭാവന. ക്ഷേത്രം കിഴക്കേ ഗോപുര കവാടത്തിന് മുന്നിൽ നടന്ന ചടങ്ങിൽ കേരള ഗ്രാമീണ ബാങ്ക് ചെയർപേഴ്സൺ വിമല വിജയഭാസ്കർ കമ്പ്യൂട്ടറുകൾ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയന് കൈമാറി.
ദേവസ്വം ഭരണസമിതി അംഗങ്ങളായ സി.മനോജ്, കെ.പി.വിശ്വനാഥൻ, മനോജ് ബി നായർ, കെ.എസ്. ബാലഗോപാൽ, അഡ്മിനിസ്ട്രേറ്റർ ഒ.ബി.അരുൺകുമാർ കേരള ഗ്രാമീണ ബാങ്ക് റജിയണൽ മാനേജർ വിജയ് ആർ, മാർക്കറ്റിംഗ് ചീഫ് മാനേജർ രാജീവ്. ആർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.




















