കണ്ണൂർ ഗവ.മെഡി കോളേജിൽ ജൂനിയർ റസിഡന്റ് ഒഴിവ്

കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ വിവിധ വിഭാഗങ്ങളിൽ ജൂനിയർ റസിഡൻ്റ്, ട്യൂട്ടർ തസ്തികയിൽ ഒഴിവുണ്ട്. നിയമനത്തിനായി മാർച്ച് മൂന്നിന്  രാവിലെ11മണിക്ക് പ്രിൻസിപ്പലിന്റെ ഓഫീസിൽ കൂടിക്കാഴ്ചയ്ക്ക് എത്തണം ഉദ്യോഗാർത്ഥികൾ എം.ബി.ബി.എസ് കഴിഞ്ഞ് ടി.സി.എം.സി റജിസ്‌ട്രേഷൻ നേടിയിരിക്കണം. കരാർ അടിസ്ഥാനത്തിലാണ് നിയമനം.

താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം വാക്ക് ഇൻ ഇന്റർവ്യൂവിന് അരമണിക്കൂർ മുമ്പെങ്കിലും പ്രിൻസിപ്പലിന്റെ ഓഫീസിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്. വിശദാംശങ്ങൾ gmckannur.edu.in വെബ്‌സൈറ്റിൽ ലഭ്യമാണ്.