ജി.ഐ.എസ് എക്സ്പേർട്ട് ഒഴിവിലേക്ക് ഇൻ്റർവ്യൂ

എറണാകുളം കാക്കനാട് റീജിയണൽ അനലറ്റിക്കൽ ലബോറട്ടറിയിൽ ജി.ഐ.എസ് എക്സ്പേർട്ടിൻ്റെ ഒഴിവിലേക്ക് വാക്ക് ഇൻ ഇൻ്റർവ്യൂ നടത്തുന്നു. രണ്ട് മാസത്തേക്കാണ് നിയമനം. യോഗ്യത: ജിയോളജി, ഹൈഡ്രോജിയോളജി, മറൈൻ ജിയോളജി, അപ്ലൈഡ് ജിയോളജി എന്നിവയിൽ ബിരുദാനന്തര ബിരുദം. അല്ലെങ്കിൽ ജി.ഐ.എസ്. അനാലിസിസ്, ജിയോ ഇൻഫർമാറ്റിക്സ് എന്നിവയിൽ സർട്ടിഫൈഡ് കോഴ്സ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, വേർഡ്, എക്സൽ എന്നിവയിൽ പരിചയം.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ രേഖകൾ സഹിതം ഫെബ്രുവരി 17ന് രാവിലെ 11നും ഉച്ച കഴിഞ്ഞ് മൂന്നിനും ഇടയിൽ കാക്കനാട് റീജിയണൽ അനലിറ്റിക്കൽ ലബോറട്ടറിയിൽ നടത്തുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക് -0484 2958331

Leave a Reply

Your email address will not be published. Required fields are marked *