വെറ്ററിനറി കേന്ദ്രത്തിൽ വാക്ക് ഇന്‍ ഇന്റര്‍വ്യു
കൊല്ലം ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ മൊബൈല്‍ സര്‍ജറി യൂണിറ്റിലേക്ക് കരാര്‍ നിയമനത്തിനായി വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. തസ്തിക: വെറ്ററിനറി സര്‍ജന്‍ പി.ജി വെറ്റ് യോഗ്യത: എം.വി.എസ്.സി (സര്‍ജറി), കെ.എസ്.വി.സി. രജിസ്‌ട്രേഷന്‍, എല്‍ എം.വി ലൈസന്‍സ്.
വെറ്ററിനറി സര്‍ജന്‍ യു.ജി വെറ്റ് യോഗ്യത: വേള്‍ഡ് വെറ്ററിനറി സര്‍വീസില്‍ നിന്നും സര്‍ജറി പരിശീലനത്തോടുകൂടി ബി.വി.എസ്.സി – എ.എച്ച് സര്‍ട്ടിഫിക്കറ്റ്, കെ.എസ്.വി.സി. രജിസ്‌ട്രേഷന്‍, എല്‍.എം.വി ലൈസന്‍സ്. യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം നവംബര്‍ 10 ന് രാവിലെ 11ന് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 0474 2793464




















