ഡോ.പി.വി.മോഹനന് ലൈഫ്ടൈം അച്ചീവ്മെൻറ് അവാർഡ്

ഇന്ത്യൻവെറ്ററിനറി അസോസിയേഷൻ കേരള യൂണിറ്റ് ഏർപ്പെടുത്തിയ ലൈഫ്ടൈം അച്ചീവ്മെൻറ് അവാർഡ് ഡോ.പി.വി.മോഹനന്. മൃഗസംരക്ഷണ മേഖലയിൽ നടത്തിയ വിവിധ പ്രവർത്തനങ്ങൾ, വിജ്ഞാനവ്യാപനം, അറവ് മാലിന്യസംസ്ക്കരണം, മാംസ സംസ്ക്കരണം, പരിസ്ഥിതി സംരക്ഷണം എന്നീ മേഖലകളിൽ നടത്തിയ പ്രവർത്തനങ്ങൾ എന്നിവ കണക്കിലെടുത്താണ് അവാർഡ്.

നേരത്തെ സംസ്ഥാന സർക്കാരിന്റെ കർഷക ഭാരതി അവാർഡും കർഷക മിത്ര അവാർഡും ഡോക്ടർ മോഹനന് ലഭിച്ചിരുന്നു. കൂടാതെ രണ്ടു തവണ സദ് സേവന പുരസ്ക്കാരവും ലഭിച്ചു. മൃഗസംരക്ഷണ വിഷയങ്ങളിൽ 30 പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. വൈൽഡ്ലൈഫ് ഫോട്ടോഗ്രാഫിയിലും അന്തർദേശീയ അവാർഡുകൾ ലഭിച്ചിട്ടുണ്ട്. ഡോ.പി.വി. മോഹനന്റെ പേരിൽ ഈ വർഷം മുതൽ സംസ്ഥാനത്ത് ഏറ്റവും നല്ല വിജ്ഞാന വ്യാപന പ്രവർത്തനം നടത്തുന്ന വെറ്ററിനറി ഡോക്ടർക്ക് എന്റോവ്മെൻറ് അവാർഡ് നൽകും.

മൃഗസംരക്ഷണ വകുപ്പിൽ നിന്ന് അസി.ഡയറക്ടറായി വിരമിച്ച ഡോ.പി.വി.മോഹനൻ കണ്ണൂർ കക്കാട് സ്വദേശിയാണ്. ക്ഷീര വികസന വകുപ്പിൽ നിന്ന് ജില്ലാ ഓഫീസറായി വിരമിച്ച രാജശ്രീ കെ.മേനോനാണ് ഭാര്യ. ഡോ.അക്ഷയ്മോഹൻ, ഡോ.അശ്വനിമോഹൻ എന്നിവർ മക്കൾ. ഡിസംബർ 29 ന് തൃശ്ശൂരിൽ ഐ.വി.എയുടെ സംസ്ഥാന സമ്മേളന ചടങ്ങിൽ മൃഗസംരക്ഷണ വകുപ്പ് മന്ത്രി ചിഞ്ചു റാണി അവാർഡ് സമ്മാനിക്കും.

Leave a Reply

Your email address will not be published. Required fields are marked *