കേരള സയൻസ് കോൺഗ്രസ്സ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

മുപ്പത്തിയാറാമത് കേരള സയൻസ് കോൺഗ്രസ്സ് നാഷണൽ സയൻസ് എക്സ്പോയോടെ കാസർകോട് ഗവ.കോളേജിൽ തുടങ്ങി. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ശാസ്ത്ര ബോധത്തിനും യുക്തിചിന്തയ്ക്കും തെല്ലു പോലും ഇടമില്ലാതിരുന്ന ഒരു ഇരുണ്ട കാലം നമുക്കുണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നവോത്ഥാന പ്രസ്ഥാനങ്ങളും നമ്മുടെ നാട്ടിൽ വളർന്നു വന്ന
ദേശീയ പ്രസ്ഥാനങ്ങളും പുരോഗമന പ്രസ്ഥാനങ്ങളും ശാസ്ത്ര ചിന്തയിലേക്ക് നാടിനെ കൈ പിടിച്ച് ഉയർത്തി. വിദ്യാഭ്യാസം സാർവ്വത്രികമാക്കി ശാസ്ത്രീയ ചിന്ത വളർത്തുന്നതിന് നമുക്ക് സാധിച്ചു. നാടിൻ്റെ പുരോഗമനപരമായ മുന്നോട്ടു പോക്കിൻ്റെ തടർച്ച ഉറപ്പാക്കുകയാണ് സംസ്ഥാന സർക്കാർ.

ഇതിൻ്റെയൊക്കെ ഭാഗമായാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്  വൈറോളജി സജ്ജമാക്കിയത്. ഇപ്പോൾ നാല് സയൻസ് പാർക്കുകൾ സംസ്ഥാനത്ത് ആരംഭിക്കാൻ പോവുകയാണ്. ഇതിൽ ഡിജിറ്റൽ സയൻസ് പാർക്കിന് തുടക്കം കുറിച്ചു കഴിഞ്ഞു. മറ്റ് മൂന്ന് സയൻസ് പാർക്കുകൾ എത്രയും പെട്ടെന്ന് സ്ഥാപിക്കാനുള്ള തയ്യാറെടുപ്പിലാണ് – മുഖ്യമന്ത്രി പറഞ്ഞു.

രസതന്ത്രത്തിനുള്ള നൊബേൽ സമ്മാനം നേടിയ പ്രൊഫ.മോർട്ടൻ മെൽഡൽ മുഖ്യപ്രഭാഷണം നടത്തി. സയൻസ് കോൺഗ്രസ്സ് യുവജനങ്ങൾക്ക് അവരുടെ കഴിവുകൾ തെളിയിക്കാനുള്ള

വേദിയാണെന്ന് പ്രൊഫ.മോർട്ടൻ പറഞ്ഞു. ശാസ്ത്രജ്ഞരുമായി സംവദിച്ച് നമ്മുടെ ഗവേഷണങ്ങൾക്ക് അവരിൽ നിന്ന് നിർദ്ദേശങ്ങൾ സ്വീകരിക്കാൻ കഴിയും.

കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ എക്സിക്യുട്ടീവ് വൈസ് പ്രസിഡണ്ട് പ്രൊഫ.കെ.പി.സുധീർ അധ്യക്ഷത വഹിച്ചു. കാലാവസ്ഥാ വ്യതിയാന വിവരങ്ങൾ അടങ്ങിയ ക്ലൈമറ്റ് സ്റ്റേറ്റ്മെമെൻ്റ് – 2023 രാജ് മോഹൻ ഉണ്ണിത്താൻ എം.പി. എൻ.എ.നെല്ലിക്കുന്ന് എം.എൽ.എക്ക് നൽകി പ്രകാശനം ചെയ്തു. ചെന്നൈ എം.എസ്.സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ ചെയർപേഴ്സൺ ഡോ.സൗമ്യ സ്വാമിനാഥൻ, കളക്ടർ കെ.ഇമ്പശേഖർ, ഡോ.വി.എസ്.അനിൽ കുമാർ എന്നിവർ സംസാരിച്ചു.

ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ മെമ്പർ സെക്രട്ടറി ഡോ.എസ്.പ്രദീപ് കുമാർ സ്വാഗതവും കോഴിക്കോട് ജലവിഭവ വിനിയോഗ കേന്ദ്രം ഡയരക്ടർ ഡോ.മനോജ് പി.സാമുവൽ നന്ദിയും പറഞ്ഞു. മികച്ച യുവശാസ്ത്രജ്ഞർക്കുള്ള അവാർഡും ശാസ്ത്രസാഹിത്യ പുരസ്ക്കാരങ്ങളും ചടങ്ങിൽ സമ്മാനിച്ചു. 424 ശാസ്ത്രജ്ഞർ സയൻസ് കോൺഗ്രസ്സിൽ പങ്കെടുക്കുന്നുണ്ട്. 362


പ്രബന്ധങ്ങൾ അവതരിപ്പിക്കും. സയൻസ് എക്സ്പോ എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഐ.എസ്.ആർ.ഒ, വി.എസ്.എസ്.സി, ടി.ബി. ജി.ആർ. ഐ, സെസ്സ്, കെ.എഫ്.ആർ.ഐ. അടക്കമുള്ള സ്ഥാപനങ്ങൾ പ്രദർശനത്തിൽ പങ്കെടുക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *