ഒരു ഇഞ്ച് യുറേനിയം പെല്ലറ്റിൽ നിന്ന് ഒരു ടൺ കൽക്കരിയിലെ ഊർജ്ജം ഉണ്ടാക്കാം

ജനങ്ങൾ ആണവോർജ്ജത്തെ ഇപ്പോഴും ഭയത്തോടെ കാണുന്നു- ഡോ.ദിനേശ് കുമാർ അസ്വാൾ

ഒരു ഇഞ്ച് യുറേനിയം പെല്ലറ്റിൽ നിന്ന് ഒരു ടൺ കൽക്കരിയിൽ നിന്ന് ലഭിക്കുന്ന ഊർജ്ജം ഉല്പാദിപ്പിക്കാമെന്നിരിക്കെ ജനങ്ങൾ ആണവോർജ്ജത്തെ ഇപ്പോഴും ഭയത്തോടെയാണ് കാണുന്നതെന്ന്
ഭാഭ അറ്റോമിക് റിസർച്ച് സെന്റർ  ട്രോബെ കൗൺസിൽ സീനിയർ മെമ്പർ ഡോ.ദിനേശ് കുമാർ അസ്വാൾ അഭിപ്രായപ്പെട്ടു.

കാസര്‍കോട് നടക്കുന്ന കേരള സയൻസ് കോൺഗ്രസിന്റെ ഭാഗമായി കോഴിക്കോട് ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിൽ (സി.ഡബ്ലു.ആർ.ഡി.എം) ഡോ.പി.കെ അയ്യങ്കാർ മെമ്മോറിയൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ‘വികിരണങ്ങളും ആണവോർജ്ജവും പരിസ്ഥിതിയും’ എന്ന വിഷയത്തിലായിരുന്നു  പ്രഭാഷണം.

ഇന്ത്യയിലെ ഊർജ്ജ ഉല്പാദനത്തിന്റെ 55 ശതമാനവും പരിസ്ഥിതിക്ക് അനുയോജ്യമല്ലാത്തതും ഹരിത ഗൃഹ  വാതകങ്ങൾ പുറന്തള്ളുന്നതുമായ കൽക്കരിയിൽ നിന്നാണ്. എന്നാൽ താരതമ്യേന പരിസ്ഥിതി ആഘാതം

കുറഞ്ഞ ആണവോർജ്ജത്തിൽ നിന്നുള്ള ഉല്പാദനം വെറും രണ്ട് ശതമാനം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലാണ് പ്രഭാഷണം സംഘടിപ്പിച്ചത്. വിവിധ കോളജുകളിലെ വിദ്യാർത്ഥികൾ പരിപാടികളിൽ പങ്കെടുത്തു. ഡോ.മനോജ് പി.സാമുവൽ (എക്സിക്യുട്ടീവ് ഡയറക്ടർ, സി.ഡബ്ലു. ആർ.ഡി.എം. ) അധ്യക്ഷത വഹിച്ചു.

ഡോ.സി. അരുണൻ (പ്രിൻസിപ്പൽ സയന്റിസ്റ്റ് ആൻറ് ജോയിന്റ് കൺവീനർ, കേരള സയൻസ് കോൺഗ്രസ് ), ഡോ.ബിനുജ തോമസ് (പ്രിൻസിപ്പൽ സയന്റിസ്റ്റ്, കെ.എസ്.സി.എസ്.ടി.ഇ), ഡോ. രശ്മി ടി.ആർ (സീനിയർ സയന്റിസ്റ്റ്, സി. ഡബ്ല്യു. ആർ ഡി.എം), അമ്പിളി ജി.കെ (സീനിയർ സയന്റിസ്റ്റ്, സി. ഡബ്ലു. ആർ.ഡി .എം) എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *