നാഗസ്വര കച്ചേരിയോടെ ഗുരുവായൂർ വാദ്യകലാ വിദ്യാലയം വാർഷികം 

ഗുരുവായൂർ ദേവസ്വം വാദ്യകലാ വിദ്യാലയത്തിൻ്റെ 48-ാമത് വാർഷികം ആഘോഷിച്ചു.  വിദ്യാർത്ഥികളുടെ നാഗസ്വര കച്ചേരിയോടെയായിരുന്നു തുടക്കം. ശ്രീഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിലായിരുന്നു വാർഷികാഘോഷം.

വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനം ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ നിർവ്വഹിച്ചു. വാദ്യകലാ വിദ്യാലയത്തിന് സ്തുത്യർഹമായ നേട്ടം കൈവരിക്കാൻ കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു.

തുടക്കകാലത്ത്  ആദ്യം മൂന്ന് വാദ്യകലാ വിഭാഗങ്ങളിലായിരുന്നു കലാപഠനം. ഇപ്പോഴത് ഒമ്പത് വിഭാഗങ്ങളായി. വാദ്യകലാരംഗത്ത് ശ്രദ്ധേയമായ സംഭാവനകൾ നൽകാൻ ദേവസ്വം വാദ്യകലാ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. വാദ്യകലാ വിദ്യാലയം വലിയ കലാശാലയായി മാറാനുള്ള സാധ്യതകൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ

ദേവസ്വം ഭരണസമിതി അംഗം കെ.പി.വിശ്വനാഥൻ അധ്യക്ഷനായി. വാദ്യകലാ വിദ്യാലയം പ്രിൻസിപ്പൽ ശിവദാസൻ ടി.വി. റിപ്പോർട്ട് അവതരിപ്പിച്ചു. തവിൽ വിദ്വാൻ ആലപ്പുഴ എസ്. വിജയകുമാർ മുഖ്യാതിഥിയായിരുന്നു. കോഴ്സ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റുകൾ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ
വിതരണം ചെയ്തു.

സംസ്ഥാന സ്കൂൾ കലോത്സവ വിജയികളെ ദേവസ്വം വേദിക് ആൻ്റ് കൾച്ചറൽ റിസർച്ച് സെൻ്റർ ഡയറക്ടർ ഡോ.പി.നാരായണൻ നമ്പൂതിരി അനുമോദിച്ചു. മികച്ച നാഗസ്വര വിദ്യാർത്ഥിക്കും തവിൽ വിദ്യാർത്ഥിക്കും എൻഡോവ്മെൻറ് പുരസ്കാരങ്ങൾ നൽകി. ദേവസ്വം ഭരണസമിതി അംഗം സി.മനോജ് തവിൽ അധ്യാപകൻ രഞ്ചിത്ത്. ആർ കെ.ബാഹുലേയൻ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *