ഗുരുവായൂരിൽ സംഗീത പ്രതിഭകളുടെ പഞ്ചരത്ന കീർത്തനാലാപനം

സംഗീത പ്രതിഭകൾ അണിനിരന്ന പഞ്ചരത്ന കീർത്തനാലാപനത്തിലൂടെ ഗുരുവായൂരപ്പന് ഗാനാർച്ചന. ഗുരുവായൂർ ചെമ്പൈ സംഗീതോത്സവത്തിൻ്റെ ഭാഗമായി ദശമി ദിനത്തിൽ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിലായിരുന്നു ഗാനാർച്ചന. ഓഡിറ്റോറിയത്തിൽ തിങ്ങിനിറഞ്ഞ സംഗീതപ്രേമികൾ താളമിട്ട് കീർത്തനങ്ങൾ ആസ്വദിച്ചു.

ശ്രീഗണപതിനി… എന്ന സൗരാഷ്ട്ര രാഗത്തിലുള്ള ഗണപതി സ്തുതിയോടെയാണ് പഞ്ചരത്ന കീർത്തനാലാപനം തുടങ്ങിയത്. തുടർന്ന് ജഗദാനന്ദ കാരക… എന്ന നാട്ട രാഗത്തിലുള്ള കീർത്തനം ചൊല്ലി. പിന്നീട് ഗൗള രാഗത്തിൽ ദുഡുകുഗല… തുടർന്ന് ആരഭി രാഗത്തിൽ സാധിം
ചെനെ… എന്നീ കീർത്തനങ്ങൾ ആലപിച്ചു. എന്തരോ മഹാനുഭാവുലു… എന്ന ശ്രീരാഗ കീർത്തനം ഉയർന്നപ്പോൾ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ തിങ്ങി നിറഞ്ഞ സദസ്സ് ഒന്നാകെ താളമിട്ടു പാടി.

ഏകാദശി നാദോപാസനയുടെ ഭാഗമായി ചെമ്പൈ സ്വാമികൾ തൻ്റെ ശിഷ്യരോടൊപ്പം നടത്തിവന്ന പഞ്ചരത്ന കീർത്തനാലാപനത്തിൻ്റെ തുടർച്ചയാണ് ദശമി നാളിൽ ചെമ്പൈ സംഗീത മണ്ഡപത്തിൽ അരങ്ങേറുന്നത്. വായ്പാട്ടിൽ ഡോ. ചേർത്തല കെ.എൻ.രംഗനാഥ ശർമ്മ, ചേപ്പാട് എ.ഇ.വാമനൻ നമ്പൂതിരി, ചെങ്കോട്ട ഹരിഹരസുബ്രഹ്മണ്യൻ, മുഖത്തല ശിവജി, സി.എസ്.സജീവ്, നെടുംകുന്നം ശ്രീദേവ്, ആനയടി പ്രസാദ്, വെച്ചൂർ ശങ്കർ, മൂഴിക്കുളം ഹരികൃഷ്ണൻ, ഡോ.ഗുരുവായൂർ കെ.മണികണ്ഠൻ, കാഞ്ഞങ്ങാട് ശ്രീനിവാസൻ, വെള്ളിനേഴി

സുബ്രഹ്മണ്യൻ, നെടുംകുന്നം അനീഷ് റാം, കൊൽക്കത്ത വിജയരാഘവൻ, പാർവ്വതീപുരം പത്മനാഭ അയ്യർ, ആർ.വി. വിശ്വനാഥൻ, മൂഴിക്കുളം വിവേക്, ആറ്റുവാശേരി മോഹനൻ പിള്ള, ഡോ. ടി.വി.മണികണ്ഠൻ, മാതംഗി സത്യമൂർത്തി, ഡോ.വിജയലക്ഷ്മി സുബ്രഹ്മണ്യം, ഡോ.ബി.അരുന്ധതി, ഡോ.ജി.ശ്രീവിദ്യ, ആനയടി ധനലക്ഷ്മി, രഞ്ജിനി വർമ്മ, ഡോ.എൻ. മിനി, ഗീത ദേവി വാസുദേവൻ, മൈഥിലി, നിരഞ്ജന ശ്രീനിവാസൻ എന്നീ സംഗീതജ്ഞർ അണിനിരന്നു.

പുല്ലാങ്കുഴലിൽ ഡോ.പി.പത്മേഷ്, ജി.ശ്രീനാഥ് എന്നിവർ അകമ്പടിയേകി. വയലിനിൽ തിരുവിഴ ശിവാനന്ദൻ, എസ്. ഈശ്വര വർമ്മ, വൈക്കം പത്മകൃഷ്ണൻ, ഡോ.വി. സിന്ധു, മാഞ്ഞൂർ രഞ്ജിത്, തിരുവിഴ വിജു എസ്. ആനന്ദ്, അമ്പലപ്പുഴ പ്രദീപ്, കിള്ളിക്കുറിശ്ശിമംഗലം ഇ.പി. രമേശ്, തിരുവിഴ ജി. ഉല്ലാസ്, കുമ്മനം ഉപേന്ദ്രനാഥ്, ഗോകുൽ ആലങ്കോട്, ആര്യ ദത്ത, പ്രിയദത്ത, നവനീത് ശ്രീനിവാസൻ, ഗുരുവായൂർ പി.ഇ.നാരായണൻ എന്നിവർ അണിനിരന്നു.

മൃദംഗത്തിൽ പ്രൊഫ.വൈക്കം പി.എസ്.വേണുഗോപാൽ, എൻ.ഹരി, ഡോ.കെ.ജയകൃഷ്ണൻ, കുഴൽമന്ദം ജി രാമകൃഷ്ണൻ, കോട്ടയം സന്തോഷ്, തൃശൂർ ബി. ജയറാം, ആലുവ ഗോപാലകൃഷ്ണർ, ചാലക്കുടി രാംകുമാർ വർമ്മ, എളമക്കര അനിൽകുമാർ, ചേർത്തല കെ.വി.സജിത്, തലവൂർ ബാബു, കലാമണ്ഡലം കൃഷ്ണകുമാർ, എൽ.ഗോപാലകൃഷ്ണൻ, എസ്.വെങ്കിട രമണൻ, വൈക്കം പ്രസാദ്, ചാലക്കുടി രമേശ് ചന്ദ്രൻ എന്നിവരും  ഗഞ്ചിറയിൽ ഗജാനന പൈയും പക്കമേളമൊരുക്കി.

ഘടം വാദനത്തിന് കോവൈ സുരേഷ്, മങ്ങാട് പ്രമോദ്, ആലുവ രാജേഷ്, ആലപ്പുഴ ജി.മനോഹർ, തിരുവനന്തപുരം ആർ. രാജേഷ്, ഊരകം രാമകൃഷ്ണൻ, മാഞ്ഞൂർ ഉണ്ണിക്കൃഷ്ണൻ എന്നിവരും മുഖർ ശംഖിൽ പയ്യന്നൂർ ഗോവിന്ദ പ്രസാദും കോട്ടയം മുരളിയും ഇടയ്ക്കയിൽ ജ്യോതി ദാസ് ഗുരുവായൂരും ഇരിഞ്ഞാലക്കുട നന്ദകുമാറും പക്കമേളം ഒരുക്കി.

Leave a Reply

Your email address will not be published. Required fields are marked *