ഡൽഹിയിലെ പുല്ലാങ്കുഴൽ കലാകാരൻ നരേന്ദ്രനാഥിന് യാത്രയയപ്പ്

ഡൽഹിയിൽ നിന്ന്  സ്വന്തം നാടായ കോഴിക്കോട്ടേക്ക് താമസം മാറിപ്പോകുന്ന പുല്ലാങ്കുഴൽ  കലാകാരൻ നരേന്ദ്രനാഥിന് ഊഷ്‌മളമായ യാത്രയയപ്പ്.

അസോസിയേഷൻ ഓഫ് ഡൽഹി മലയാളി ആർട്ടിസ്റ്റിൻ്റെ എക്സിക്യൂട്ടീവ് അംഗമായ നരേന്ദ്രനാഥിന് നൽകിയ യാത്രയയപ്പിന് പ്രസിഡണ്ട് രാധാമാരാർ, ജനറൽ സെക്രട്ടറി കെ.വി രാജു, മുരളീധരൻ പിള്ള,  ബിജു ചെങ്ങന്നൂർ തുടങ്ങിയവർ നേതൃത്വം നൽകി.

നരേന്ദ്രനാഥ്  27 വർഷം ഇന്ത്യൻ നേവിയിലും നാലുവർഷം രാഷ്ട്രപതി ഭവൻ സംഗീത വിഭാഗം തലവൻ, എട്ടുവർഷം ഇന്ത്യൻ കോസ്റ്റ് ഗാർഡ് സംഗീത വിഭാഗം തലവൻ എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

2002ൽ രാജ്യം വിശിഷ്ട സേവാ മെഡൽ നൽകി ആദരിച്ചു. മുൻ രാഷ്ട്രപതി ഡോക്ടർ എ.പി.ജെ അബ്ദുൽ കലാമില്‍ നിന്ന് സ്തുത്യർഹ സേവനത്തിനുള്ള പ്രശസ്തിപത്രവും കൈപ്പറ്റിയിട്ടുണ്ട്.