ചെമ്പൈ പുരസ്‌ക്കാരത്തിന് അപേക്ഷ ക്ഷണിച്ചു

കർണാടക സംഗീതം – വായ്പ്പാട്ടിന് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ ചെമ്പൈ പുരസ്‌ക്കാരം – 2023 ന് യുവസംഗീതജ്ഞരിൽ നിന്ന്  അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോമും നിയമാവലിയും ചെയർമാൻ, ചെമ്പൈ മെമ്മോറിയൽ ട്രസ്റ്റ്, അയോദ്ധ്യ നഗർ, ചെമ്പൈ റോഡ്, ശ്രീവരാഹം, തിരുവനന്തപുരം – 695009 (ഫോൺ – 0471-2472705, 9447754498) എന്ന വിലാസത്തിൽ നേരിട്ടോ, തപാൽ മാർഗമോ ലഭിക്കും.

9447060618 നമ്പറിലേക്ക് വാട്‌സാപ്പ്‌ സന്ദേശമയച്ചും അപേക്ഷാഫോം വാങ്ങാം. തപാലിൽ ലഭിക്കുന്നതിന് പത്തുരൂപ സ്റ്റാമ്പൊട്ടിച്ച് സ്വന്തം വിലാസം എഴുതിയ വലിയ കവർ അയക്കണം. പൂരിപ്പിച്ച അപേക്ഷാഫോം തിരുവനന്തപുരം ചെമ്പൈ മെമ്മോറിയൽ ട്രസ്റ്റിൽ ജൂൺ 15 നകം ലഭിച്ചിരിക്കണം.

Leave a Reply

Your email address will not be published. Required fields are marked *