ദേശീയ ആയുഷ് മിഷൻ: കരാർ നിയമനം നടത്തുന്നു
ദേശീയ ആയുഷ് മിഷൻ തൃശ്ശൂർ ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസ് ഭാരതീയ ചികിത്സാ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിലേക്കും വിവിധ പദ്ധതികളിലേക്കുമായി കരാർ അടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. രാമവർമ്മ ജില്ലാ ആയുർവേദ ആശുപത്രി ക്യാമ്പസിലെ നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ നവംബർ മൂന്നിന് ഇതിനായി വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും.
ഡാറ്റാ എൻട്രി ഓപ്പറേറ്റർ കം റിസപ്ഷനിസ്റ്റ് തസ്തികയിലേക്ക് ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും, സർക്കാർ അംഗീകൃത ഡി.സി എ/ പി.ജി.ഡി.സി.എ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഇംഗ്ലീഷ്, ഹിന്ദി ഭാഷകൾ കൈകാര്യം ചെയ്യുന്നതിൽ പ്രാവീണ്യമുള്ളവർക്ക് മുൻഗണന.14,175 രൂപ പ്രതിമാസം വേതനമായി ലഭിക്കും.
നഴ്സിങ് അസിസ്റ്റന്റ് തസ്തികയിലേക്ക് എ.എൻ.എം അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. 11,550 രൂപ പ്രതിമാസം വേതനമായി ലഭിക്കും. നവംബർ മൂന്നിന് രാവിലെ പത്തിനാണ് ഇൻ്റർവ്യൂ. ഉദ്യോഗാർത്ഥികൾ രാവിലെ ഒമ്പതിനും 9.30 നും ഇടയിൽ ഹാജരാകണം. 40 വയസാണ് പ്രായ പരിധി.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ http://nam.kerala.gov.in വെബ്സൈറ്റിൽ നിന്ന് ലഭിക്കുന്ന അപേക്ഷാ ഫോം, ബയോഡാറ്റ, ഫോട്ടോ, പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ രേഖ എന്നിവയുടെയെല്ലാം സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും അസൽ രേഖകളും സഹിതം ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ- 0487-2939190




















