ഗവ. ആയുർവേദ കോളേജിൽ ഡെൻ്റൽ സർജൻ ഒഴിവ്

തിരുവനന്തപുരം സർക്കാർ ആയുർവേദ കോളജിലെ ശാലക്യതന്ത്ര വകുപ്പിൽ ഡെൻറൽ സർജൻ തസ്തികയിൽ നിയമനം നടത്തുന്നു. മാസം 30,000 രൂപ ഹോണറേറിയം അടിസ്ഥാനത്തിലാണ് നിയമനം. ഇതിനായി ജനുവരി 30ന് രാവിലെ 11 മണിക്ക് കോളജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ വാക് ഇൻ ഇന്റർവ്യൂ നടത്തും.

താത്പര്യമുള്ള ബി.ഡി.എസും രണ്ടു വർഷത്തെ പ്രവൃത്തി പരിചയവുമുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളു സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡാറ്റയും സഹിതം അന്നേ ദിവസം രാവിലെ 10.30ന് തിരുവനന്തപുരം സർക്കാർ ആയുർവേദ കോളജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ ഹാജരാകണം.

Leave a Reply

Your email address will not be published. Required fields are marked *