ഗുരുവായൂർ അഷ്ടമിരോഹിണി:14 വിഭവങ്ങളുമായി പ്രസാദ ഊട്ട്

ശ്രീകൃഷ്ണ ജയന്തി ദിനത്തിലെ ഗുരുവായൂർ അഷ്ടമിരോഹിണി മഹോൽസവത്തിന് 14 വിഭവങ്ങളോടെയാണ് പ്രസാദ ഊട്ട്. ഗുരുവായൂരപ്പനെ കണ്ട് തൊഴുത് സദ്യ കഴിച്ച ശേഷമേ ഭക്തർ ഗുരുവായൂരിൽ നിന്ന് മടങ്ങു.

കണ്ണൻ്റെ പിറന്നാൾ സദ്യ ഉണ്ണാൻ ആയിരങ്ങളെത്തും. പാൽപായസത്തോടെയുള്ള വിശേഷാൽ പ്രസാദ ഊട്ടിന് ദൂരെ ദിക്കുകളിൽ നിന്നു പോലും ഭക്തർ എത്തും. പതിനാല് വിഭവങ്ങളാണ് ഇക്കുറിയുള്ളത്. രസകാളൻ, ഓലൻ, അവിയൽ, എരിശ്ശേരി, പച്ചടി, മെഴുക്കുപുരട്ടി, ശർക്കരവരട്ടി, കായ വറവ്, അച്ചാർ, പുളി ഇഞ്ചി, പപ്പടം, മോര്, ചോറ് എന്നിങ്ങനെയാണ് വിഭവങ്ങൾ.

ഗുരുവായൂരപ്പന് നിവേദിച്ച പാൽ പായസം പിറന്നാൾ ദിനത്തിൻ്റെ പ്രത്യേകതയാണ്. അഗ്രശാലയിൽ വിഭവങ്ങൾ ഒരുക്കുന്ന തിരക്കിലാണ് ദേവസ്വം പാചകവിദഗ്ധർ. ജീവനക്കാരായ സി. എസ്.കൃഷ്ണയ്യരും പി.ആർ.പരശുരാമനും ഒപ്പം ജി.കെ.നാരായണ അയ്യരും മറ്റു മുപ്പതു പേരും ചേർന്നാണ് വിഭവങ്ങൾ ഒരുക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *