ഗുരുവായൂർ പടിഞ്ഞാറേ നടയിലെ ദീപസ്തംഭം നവീകരിച്ച് സമർപ്പിച്ചു
ഗുരുവായൂർ ക്ഷേത്രത്തിൻ്റെ പടിഞ്ഞാറേ ഗോപുരനടയിലെ നവീകരിച്ച ദീപസ്തംഭ സമർപ്പിച്ചു. ഇനി വിളക്കിൽ പുതുശോഭയിൽ തിരികൾ തെളിയും. ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ് സമർപ്പണം നിർവ്വഹിച്ചു.
ദേവസ്വം ഭരണസമിതി അംഗങ്ങളായ സി.മനോജ്, മനോജ് ബി നായർ തുടങ്ങിയവർ സന്നിഹിതരായി. ദീപസ്തംഭം നവീകരിച്ച് വഴിപാടായി സമർപ്പിച്ച ഭക്തനും കുടുംബാംഗങ്ങളും പങ്കെടുത്തു.
ഏഴുപതിറ്റാണ്ടു മുമ്പ് സ്ഥാപിച്ച ദീപസ്തംഭം കാലപ്പഴക്കത്താൽ കരിപിടിച്ച് മങ്ങിയതിനാലാണ് നവീകരിച്ചത്.
1949 സെപ്റ്റം ബർ അഞ്ചിന് ഗുരുവായൂരിലെ പി.ആർ. നമ്പ്യാർ വഴി പാടായി സമർപ്പിച്ചതാണ് പടിഞ്ഞാറേനടയിലെ ദീപസ്തംഭം. എറണാകുളം സ്വദേശിയായ ഭക്ത നാണ് ദീപസ്തംഭം നവീകരിച്ച് വഴിപാടായി സമർപ്പിച്ചത്.




















