രാഹുൽ ഗാന്ധി എം.പി. പഴശ്ശികുടീരത്തിൽ പുഷ്പാർച്ചന നടത്തി.

രാഹുൽ ഗാന്ധി എം.പി മാനന്തവാടി പഴശ്ശികുടീരത്തിൽ പുഷ്പാർച്ചന നടത്തി. 218-ാം പഴശ്ശി ദിനാ ചരണത്തോടനുബന്ധിച്ചാണ് പുഷ്പാർച്ചന.
മാനന്തവാടി നഗരസഭയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം  നിർവഹിച്ച ശേഷമാണ് രാഹുൽ ഗാന്ധി പഴശ്ശി കുടീരത്തിൽ എത്തിയത്.

പുഷ്പാർച്ചനയ്ക്ക് ശേഷം മ്യൂസിയവും സന്ദർശിച്ചു. കെ.സി വേണുഗോപാൽ എം.പി,  അഡ്വ ടി. സിദ്ധീഖ് എം.എൽ.എ , നഗരസഭ ചെയർപേഴ്സൺ സി.കെ രത്നവല്ലി,  നഗരസഭ വൈസ് ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ, പഴശ്ശി കുടീരം മാനേജർ ഐ.ബി. ക്ലമൻ്റ്  തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *