ഗുരുവായൂരിൽ പക്ഷികൾക്ക് വെള്ളം നൽകാൻ ആയിരത്തൊന്ന് മൺപാത്രങ്ങൾ

വേനൽ ചൂടിൽ പക്ഷികൾക്ക് വെള്ളം  നൽകാനായി ആയിരത്തൊന്ന് മൺപാത്രങ്ങൾ ഗുരുവായൂർ ക്ഷേത്രത്തിൽ സമർപ്പിച്ചു. ഗുരുവായൂർ ക്ഷേത്രത്തിലും നടപ്പുരകളിലും കീഴേടം ക്ഷേത്രങ്ങളിലും പുന്നത്തൂർ ആനക്കോട്ടയിലും ദേവസ്വം ക്വാർട്ടേഴ്സുകളിലുമാണ് പക്ഷികൾക്കും മറ്റു ജീവികൾക്കുമായി ദാഹജലം ഒരുക്കുന്നത്.

ഇതിനാവശ്യമായ ആയിരത്തൊന്ന് മൺപാത്രങ്ങൾ ആലുവ സ്വദേശി ശ്രീമദ് നാരായണനാണ് ക്ഷേത്രത്തിൽ സമർപ്പിച്ചത്. ക്ഷേത്രം കിഴക്കേ ഗോപുര കവാടത്തിന് മുന്നിൽ നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ മൺപാത്രങ്ങൾ ഏറ്റുവാങ്ങി.

ദേവസ്വംഭരണ സമിതി അംഗങ്ങളായ സി.മനോജ്, കെ.ആർ.ഗോപിനാഥൻ, മനോജ് ബി നായർ, വി.ജി.രവീന്ദ്രൻ, കെ.പി.വിശ്വനാഥൻ, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ, ക്ഷേത്രം ഡി.എ പ്രമോദ് കളരിക്കൽ, ഹെൽത്ത് സൂപ്പർവൈസർ ഡോ.എം.എൻ.രാജീവ് എന്നിവർ ചടങ്ങിൽ സന്നിഹിതരായി.

Leave a Reply

Your email address will not be published. Required fields are marked *