‘നമസ്തേ കളക്ടർ’ പദ്ധതിയുമായി കാസർകോട് ജില്ലാ ഭരണകൂടം

കാസർകോട് ജില്ലാ  ഭരണകൂടവും വിദ്യാർത്ഥികളും വിദ്യാർത്ഥികളും തമ്മിലുള്ള ആശയവിനിമയം ശക്തമാക്കാൻ ലക്ഷ്യമിട്ട് ആരംഭിച്ച ‘നമസ്തേ കളക്ടർ’ പദ്ധതി ശ്രദ്ധേയമാകുന്നു. പദ്ധതിയുടെ ഭാഗമായി കാസർകോട് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ചെമ്മനാട് ജി.എച്ച്.എസ്.എസ്സിലെ വിദ്യാർത്ഥികളുമായി സംവദിച്ചു. കുട്ടികളും രണ്ട് അധ്യാപകരും പങ്കെടുത്ത വേദിയിൽ  കളക്ടർ കുട്ടികളുടെ സംശയങ്ങൾക്ക് മറുപടി നൽകി.

ഭരണസംവിധാനങ്ങളെക്കുറിച്ച് വിദ്യാർത്ഥികൾക്ക് നേരിട്ട് മനസ്സിലാക്കാൻ അവസരമൊരുക്കുന്ന ഈ ജനകീയ പദ്ധതി വരും ആഴ്ചകളിൽ ജില്ലയിലെ മറ്റ് സർക്കാർ സ്കൂളുകളിലേക്കും കോളേജുകളിലേക്കും വ്യാപിപ്പിക്കും. സർക്കാർ സ്കൂളുകളിലെയും കോളേജുകളിലെയും വിദ്യാർത്ഥികൾക്കാണ് മുൻഗണന നൽകുക.

കാസർകോട് ജില്ലാ ഭരണകൂടവും വിദ്യാർത്ഥികളും തമ്മിലുള്ള ദൂരം കുറയ്ക്കുന്നതിനും ഭരണപരമായ കാര്യങ്ങളിൽ യുവജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനുമായി മാർച്ച്‌ 18നാണ് ‘നമസ്തേ കളക്ടർ’ പദ്ധതിക്ക് തുടക്കം കുറിച്ചത്. ഈ പരിപാടിയിൽ പങ്കെടുക്കാൻ താൽപര്യമുള്ള സ്കൂളുകൾക്കും (സ്കൂളുകൾക്ക് മുൻഗണന) കോളേജുകൾക്കും Dcipksd@gmail.com എന്ന മെയിൽ വിവരങ്ങൾ അയക്കാം.