പി.ജി.ദന്തൽ (എം.ഡി.എസ്) പ്രവേശനം: അപേക്ഷ ക്ഷണിച്ചു
കേരളത്തിലെ വിവിധ സർക്കാർ ദന്തൽ കോളേജുകളിലെയും സ്വാശ്രയ ദന്തൽ കോളേജുകളിലെയും 2026 വർഷത്തെ വിവിധ എം.ഡി.എസ് കോഴ്സുകളിലേയ്ക്കുള്ള പ്രവേശനത്തിനായി NEET MDS-2026 പരീക്ഷയിൽ യോഗ്യത നേടിയിട്ടുള്ള വിദ്യാർത്ഥികളിൽ നിന്നും ഓൺലൈൻ അപേക്ഷകൾ ക്ഷണിച്ചു.
2026 വർഷത്തെ പി.ജി. ദന്തൽ കോഴ്സുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന സർവ്വീസ് വിഭാഗം ഉൾപ്പെടെയുളള വിദ്യാർത്ഥികൾക്ക് ജൂലൈ 7 രാത്രി 11.59 വരെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വഴി ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം.
പ്രവേശനം സംബന്ധിച്ചുള്ള വിശദമായ വിജ്ഞാപനം, പ്രോസ്പെക്ടസ് എന്നിവയ്ക്കായി പ്രവേശന പരീക്ഷാ കമ്മീഷണറുടെ മേൽ വെബ്സൈറ്റ് സന്ദർശിക്കുക. ഹെൽപ് ലൈൻ നമ്പർ: 04712332120, 2338487.




















