ത്രിവത്സര എൽ.എൽ.ബി: അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യാം
ജൂൺ 28ന് നടത്തുന്ന ത്രിവത്സര എൽ.എൽ.ബി കോഴ്സിലേയ്ക്കുള്ള പ്രവേശന പരീക്ഷയ്ക്ക് ഓൺലൈൻ അപേക്ഷ സമർപ്പിച്ചവരുടെ അഡ്മിറ്റ് കാർഡുകൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റിൽ (www.cee.kerala.gov.in) നിന്നും ഡൗൺലോഡ് ചെയ്യാം.
വെബ്സൈറ്റിലെ ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ ലഭ്യമാകുന്ന ‘ത്രിവത്സര എൽ.എൽ.ബി 2026-Candidate Portal പേജിൽ ആപ്ലിക്കേഷൻ നമ്പറും പാസ്‌വേഡും കൃത്യമായി നൽകിയതിനുശേഷം ‘Admit Card എന്ന ലിങ്ക് ക്ലിക്ക് ചെയ്ത് അഡ്മിറ്റ് കാർഡിന്റെ പ്രിന്റൗട്ട് എടുക്കാം. അപ്‌ലോഡ് ചെയ്ത ഓൺലൈൻ കാർഡുകൾ അപേക്ഷയിലെ അപാകതകൾ മൂലം ചില അപേക്ഷകരുടെ അഡ്മിറ്റ് തടഞ്ഞുവച്ചിട്ടുണ്ട്. അവർക്ക് ഹോം പേജിലെ ‘Memo’ എന്ന ലിങ്ക് ക്ലിക്ക് ചെയ്യുമ്പോൾ തങ്ങളുടെ അപേക്ഷയിലെ ന്യൂനതകളുടെ വിശദവിവരങ്ങൾ കാണാം.
അത്തരം അപേക്ഷകർ ബന്ധപ്പെട്ട രേഖകൾ www.cee.kerala.gov.in വെബ്‌സൈറ്റിലൂടെ ജൂൺ 26 ഉച്ചയ്ക്ക് 2ന് മുമ്പായി അപ്‌ലോഡ് ചെയ്യണം. തപാൽ/ ഇ-മെയിൽ / ഫാക്സ് മുഖേന സമർപ്പിക്കുന്ന രേഖകൾ യാതൊരു കാരണവശാലും ന്യൂനതകൾ പരിഹരിക്കുന്നതിനായി സ്വീകരിക്കില്ല. വിശദവിവരങ്ങൾക്ക്: www.cee.kerala.gov.in ഫോൺ: 0471 2332120, 2338487.




















