മലയാള സിനിമാ ചരിത്രവുമായി അക്കാദമിയുടെ പ്രദർശനം

മലയാള സിനിമാചരിത്രവും നേട്ടങ്ങളും എടുത്തു കാട്ടുന്ന സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ കേരളീയത്തിലെ  പ്രദർശനം കാണികളെ ആകർഷിക്കുന്നു. ‘മൈൽസ്റ്റോൺസ് ആൻഡ് മാസ്റ്ററോ: വിഷ്വൽ ലെഗസി ഓഫ് മലയാളം സിനിമ’ എന്ന പ്രദർശനം  മലയാളസിനിമയുടെ പിതാവ് എന്നറിയപ്പെടുന്ന ജെ.സി. ഡാനിയൽ, ആദ്യ നിശബ്ദ ചിത്രം വിഗതകുമാരൻ, ആദ്യ ശബ്ദ ചിത്രം ബാലൻ  തുടങ്ങി നാഴികക്കല്ലുകളിലൂടെ സഞ്ചരിച്ച് സിനിമാ ചരിത്രം വരച്ചിടുന്നു.  തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരവളപ്പിലാണ് പ്രദർശനം.

ചലച്ചിത്ര ഗവേഷകനും കലാസംവിധായകനുമായിരുന്ന സാബു പ്രവദാസ്, നിശ്ചല ഛായാഗ്രാഹകനും ചലച്ചിത്ര പത്ര പ്രവർത്തകനുമായ ആർ. ഗോപാലകൃഷ്ണൻ എന്നിവരാണ് പ്രദർശനത്തിന്റെ ക്യൂറേറ്റർമാർ. ദേശീയ-രാജ്യാന്തര തലത്തിൽ മലയാള സിനിമയുടെ യശസുയർത്തിയ വ്യക്തികൾ, സിനിമകൾ എന്നിവയുടെ ചിത്രങ്ങൾ, വിവരണങ്ങൾ എന്നിവയ്ക്കൊപ്പം പഴയകാല പാട്ടുപുസ്തകങ്ങൾ, നോട്ടീസ്, അറുപതുകളിലെ ചലച്ചിത്ര മാസികകൾ, സിനിമ പോസ്റ്ററുകൾ എന്നിവയും പ്രദർശനത്തിലുൾപ്പെടുത്തിയിട്ടുണ്ട്. പ്രദർശനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *