ഇൻ്റീരിയർ ഡിസൈനിലെ സൗന്ദര്യവുമായി ‘സിന്ദൂരം’

മുൻവശത്തു നിന്ന് കാണുമ്പോൾ അത്രയധികം വലുപ്പം തോന്നില്ലെങ്കിലും അകത്തെ സൗകര്യങ്ങളും ഡിസൈനുമാണ് ‘സിന്ദൂരം’ എന്ന വീടിൻ്റെ കൗതുകം. കാഞ്ഞങ്ങാട് നഗരത്തിനടുത്ത വെള്ളിക്കോത്താണ് ഈ വീട്. അകവും പുറവും ഐവറി കളറിൽ

കുളിച്ചു നിൽക്കുന്ന വീട് കേരളത്തിൻ്റെ വാസ്തു ശൈലിയും കൊളോണിയൽ ശൈലിയും ചേർന്നതാണ്‌. നാല് കിടപ്പുമുറികളോടുകൂടിയ വീടാണിത്. 2400 ചതുരശ്ര അടിയാണ് വിസ്തീർണ്ണം

80 x 80 സെ.മീറ്റർ വരുന്ന കജാരിയ ടൈലാണ് അകത്ത് പാകിയിരിക്കുന്നത്. മാത്രമല്ല ഇൻ്റീരിയർ വളരെ മനോഹരമായി അധികം ആർഭാടമില്ലാതെയും പണച്ചെലവില്ലാതെയുമാണ് ചെയ്തിരിക്കുന്നത്. വീടിനോട് ചേർന്ന് തന്നെ കാർപോർച്ചും മുന്നിലായി ചെറിയ റോക്ക്

ഗാർഡനുമുണ്ട്. കാസർകോട് വാട്ടർ അതോറിറ്റിയിൽ നിന്ന് അസിസ്റ്റൻ്റ് എഞ്ചിനിയറായി വിരമിച്ച കെ. രാധാകൃഷ്ണൻ്റെതാണ് വീട്.

വരാന്തയിൽ നിന്ന് കയറിച്ചെന്നാൽ വിശാലമായ ഹാളാണ് നമ്മെ സ്വാഗതം ചെയ്യുക. ഇടതു വശത്ത് മൂന്നു ഭാഗത്തും മരത്തിൽ കുഷനിട്ട ഇരിപ്പിടമാണ്. മുകളിൽ നിന്ന് താഴേക്ക് കാണാവുന്ന ഹൈറൂഫ് ഹാളാണിത്. വലതു ഭാഗത്ത് ടി.വി വാൾ സെറ്റ് ചെയ്തിട്ടുണ്ട്. ഇവിടെ നിന്ന് കയറുന്ന വാതിലിനിനോട് ചേർന്ന് ഒരു ഷോ കെയിസുമുണ്ട്. അകത്തെ

ഹാളിൻ്റെ ഒരു ഭാഗത്തായി ഡൈനിംഗ് സംവിധാനമുണ്ട്. മറ്റൊരു ഭാഗത്ത് സാധനങ്ങളും മറ്റും വെക്കാവുന്ന ഒരു പ്രത്യേക സ്പെയിസും നൽകിയിട്ടുണ്ട്. ഇതിനടുത്തായി ചെറിയൊരു സ്ഥലം പൂജാമുറിക്കായി നീക്കിവെച്ചിട്ടുണ്ട്. താഴെ രണ്ട് കിടപ്പ് മുറികളും മുകളിലത്തെ നിലയിൽ രണ്ടു കിടപ്പുമുറികളുമുണ്ട്. കോവണിക്ക് താഴെയായി വാഷ്ബേസിനും നൽകിയിട്ടുണ്ട്. ഇതിനടുത്തു തന്നെയാണ് അടുക്കള. വയലറ്റ് നിറമാണ് അടുക്കളയെ ഭംഗിയാക്കുന്നത്. വലിയ ജനാലകളുള്ളതിനാൽ അകത്ത്

നല്ല സൂര്യപ്രകാശം കിട്ടും. കറുത്ത ഗ്രാനൈറ്റിൽ നൽകിയിരിക്കുന്ന തട്ട് ഇഷ്ടം പോലെ പാത്രങ്ങളും മറ്റും വെക്കാൻ സൗകര്യമുള്ളതാണ്. മുകളിലത്തെ ഹാളിൻ്റെ ഒരു ഭാഗത്ത് ഷോ വാൾ നൽകി കൗതുക വസ്തുക്കൾ വെച്ചിട്ടുണ്ട്.  എല്ലാ കിടപ്പുമുറികളിലും ഹാളിലും വലിയ ജനാലകൾ നൽകിയതിനാൽ അകത്ത് പകൽ നല്ല വെളിച്ചമുണ്ട്. മുകളിലത്തെ ബാൽക്കണിയിൽ

നിന്നാൽ പ്രകൃതി ആസ്വദിക്കാം. പിന്നിലെ വാതിൽ ഓടിട്ട തുറസ്സായ സ്ഥലത്തേക്ക് സ്വാഗതം ചെയ്യുന്നു. ചെറിയ സദസ്സുകൾക്കായുള്ള ഒരിടമാണിത്. സ്പെയിസൊന്നും പാഴാക്കാതെ മികച്ച 

രീതിയിൽ ചെയ്തിരിക്കുന്ന വീടിൻ്റെ ആർക്കിടെക്റ്റ് കാഞ്ഞങ്ങാട്ടെ സ്വപ്ന വത്സരാജാണ്.

Leave a Reply

Your email address will not be published. Required fields are marked *