രാസകീടനാശനി വേണ്ട; ഉറുമ്പിനെ തുരത്താം

വീണാറാണി.ആര്‍

വെണ്ടയുൾപ്പെടെയുളള പച്ചക്കറികളിലെ പ്രധാന പ്രശ്‌നമാണ് ഉറുമ്പ്. രാസകീടനാശിനികളൊന്നും ഇല്ലാതെ തന്നെ ഉറുമ്പിനെ ഓടിക്കാൻ എളുപ്പ വിദ്യയുണ്ട്. 30 മില്ലി ലിക്വിഡ് സോപ്പും 30 ഗ്രാം ഉപ്പും 10 മില്ലി വീതം വേപ്പെണ്ണയും വിനാഗിരിയും 4 ലിറ്റർ വെളളത്തിൽ കലക്കി പച്ചക്കറികളിൽ തളിച്ച് കൊടുക്കുക.

പത്ത് ദിവസത്തിലൊരിക്കൽ ഇത്‌ ആവർത്തിക്കണം. അടുത്ത ഘട്ടം ഉറുമ്പിൻ മാളം കണ്ടെത്തിയുളള നിയന്ത്രണമാർഗമാണ്. ഒരു ചിരട്ട വീതം കറിയുപ്പും കുമ്മായവും വിറകുകത്തിച്ച ചാരവും നന്നായി ചേർത്ത് മാളത്തിൽ ഇട്ടുകൊടുത്ത് ഉറുമ്പുകളെ നശിപ്പിക്കാം. ഉറുമ്പിൻ കൂട് തീയിട്ട് നശിപ്പിക്കുന്നതും ജൈവനിയന്ത്രണ മാർഗം തന്നെ.  

Leave a Reply

Your email address will not be published. Required fields are marked *