ചെങ്കൽ ടൈലുകൾ കൊണ്ട് വീട് ഭംഗിയാക്കാം

JORDAYS DESK

ചെങ്കല്ലിൽ പണിയുന്ന വീടുകൾക്ക് പ്രിയമേറുന്ന കാലമാണിത്. പഴയ തറവാട് പോലെ ചെങ്കല്ലിൽ കെട്ടി ഓടിട്ട ഇരുനില വീടുകൾ മിക്കയിടങ്ങളിലും കാണാം. പക്ഷെ ചെങ്കല്ല് ചെത്തിമിനുക്കി കെട്ടി വരുമ്പോഴേക്കും ചെലവ് കൂടും. വീട് നിർമ്മാണം ബഡ്ജറ്റിൽ നിൽക്കില്ല. ഇതിനു പകരം ആളുകൾ ചെങ്കൽ ക്ലാഡിങ് സ്റ്റോൺ കൊണ്ട് വീടു ഭംഗിയാക്കാൻ തുടങ്ങിയിരിക്കുന്നു. ചെങ്കല്ല് വെട്ടി ടൈൽ

രൂപത്തിലാക്കി കിട്ടുന്ന ലാറ്ററൈറ്റ് ക്ലാഡിംഗ് സ്റ്റോണിന് ഇപ്പോൾ നല്ല ഡിമാൻ്റാണ്. വരാന്തയുടെ ചുമരുകൾ ഭംഗിയാക്കാനും വീടിൻ്റെ പുറത്തെ ചുമരുകൾക്ക് ഡിസൈനായും ഈ ടൈലുകൾ ഉപയോഗിക്കുന്നു. അകത്തെ ചുമരുകൾ ഷോവാളായി മാറ്റാനും ഇത് ഉപയോഗിക്കുന്നുണ്ട്. തളിപ്പറമ്പ് പന്നിയൂരിൽ പ്രവർത്തിക്കുന്ന ‘ലേ സ്റ്റോൺ ആർട്ട് ‘എന്ന സ്ഥാപനം വിവിധ തരത്തിലുള്ള ചെങ്കൽ ടൈലുകൾ

വിപണിയിലെത്തിക്കുന്നുണ്ട്.12 x 7 ഇഞ്ച്, 12 x 6, 7 x 7, 6x 6 എന്നിങ്ങനെ നാല് സൈസിലുള്ള ടൈലാണ് കമ്പനി ഉല്പാദിപ്പിക്കുന്നത്. തളിപ്പറമ്പിനടുത്ത ചേപറമ്പ്, ഊരത്തൂർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് ഇതിനായി ചെങ്കല്ല് സംഭരിക്കുന്നത്. ഇത് യന്ത്രസഹായത്താൽ 20 മില്ലിമീറ്റർ കനത്തിൽ പല തരത്തിലുള്ള ടൈലുകളായി വെട്ടിയെടുത്ത് കഴുകി ഉണക്കി പായ്ക്ക് ചെയ്താണ്

വിപണിയിലെത്തിക്കുന്നത്. എട്ട് ടൈലുകളാണ് ഒരു പായ്ക്കിൽ ഉണ്ടാവുക. കണ്ണൂർ ജില്ലയിലെ ചില പ്രദേശങ്ങളിലെ ചെങ്കല്ല് ഉറപ്പിലും നിറത്തിലും ഭംഗിയുള്ളതാണ്. ഇതിന് നല്ല ഡിമാൻ്റുണ്ട്. ആ ഗുണമേന്മ ഇതിൽ നിന്നുണ്ടാക്കുന്ന ടൈലുകൾക്കുമുണ്ടെന്ന് ലേസ്റ്റോൺ ആർട്ട് കമ്പനി പാർട്ട്ണറും സി.ഇ.ഒ.യുമായ വിജീഷ് ശശിധരൻ പറയുന്നു.

സ്ക്വയർ ഫീറ്റിന് നൂറു രൂപയാണ് കമ്പനിയിൽ നിന്ന് നേരിട്ട് എടുക്കുമ്പോഴുള്ള വില. വിപണിയിൽ വില കൂടും. കമ്പനി അധികവും കടകളിലേക്ക് നേരിട്ട് നൽകുകയാണ് ചെയ്യുന്നതെന്നും വിജീഷ് ശശിധരൻ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *