‘പരിചയം’പുസ്തക പ്രകാശനവും പുരസ്ക്കാര ദാനവും

ഫാം റൈറ്റേഴ്സ് ഫോറത്തിന്റെ പുരസ്ക്കാര ദാനവും പുസ്തക പ്രകാശനവും തിരുവനന്തപുരത്ത് നടന്നു. മലയാളത്തിലെ കൃഷി, പരിസ്ഥിതി, പ്രകൃതി വിഷയങ്ങളിലെ എഴുത്തുകാർ, കഥാകൃത്തുക്കൾ, കവികൾ, ശാസ്ത്ര പ്രതിഭകൾ,എഡിറ്റർമാർ,ചിത്രകാരന്മാർ എന്നിവരുടെ കൂട്ടായ്മയാണ് ഫാം റൈറ്റേഴ്സ് ഫോറം.

തിരുവനന്തപുരം പേരൂർക്കട വെറ്ററിനറി കൗൺസിൽ ഹാളിൽ നടന്ന ചടങ്ങിൽ സംസ്ഥാന സയൻസ് ആൻ്റ് ടെക്നോളജി വകുപ്പ്  പ്രിൻസിപ്പൽ

സെക്രട്ടറിയും ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിൽ എക്സിക്യൂട്ടീവ്  വൈസ് പ്രസിഡൻ്റുമായ ഡോ.കെ.പി.സുധീർ പുരസ്ക്കാരങ്ങൾ സമ്മാനിച്ചു. മികച്ച ഫാം റൈറ്റർക്കുള്ള പുരസ്ക്കാരം കായംകുളം കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനത്തിലെ സീനിയർ സയന്റിസ്റ്റ് ഡോ.കെ.നിഹാദ് ഏറ്റുവാങ്ങി. മികച്ച എക്സ്റ്റൻഷൻ ഓഫീസർക്കുള്ള പുരസ്ക്കാരം

തിരുവനന്തപുരം കല്ലിയൂർ കൃഷി ഭവനിലെ കൃഷി ഓഫീസർ  ബി. സ്വപ്നയ്ക്കാണ്. റൈറ്റേഴ്സ് ഫോറത്തിലെ എഴുത്തുകാരുടെ ജീവിത രേഖയായ ‘പരിചയം’ എന്ന പുസ്തകത്തിൻ്റെ രണ്ടാം ഭാഗത്തിൻ്റെ പ്രകാശനവും ഡോ.കെ.പി.സുധീർ നിർവ്വഹിച്ചു. കേരള കാർഷിക സർവകലാശാലയിലെ എക്സ്റ്റൻഷൻ വിഭാഗം മുൻ തലവൻ

ഡോ.വി.ബി.പത്മനാഭനെ ചടങ്ങിൽ ആദരിച്ചു. കവിയും ഗാന രചയിതാവുമായ എഴുമാവിൽ രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു

തൃശ്ശൂർ കാവുങ്കൽ അഗ്രോ ടെക് എം.ഡി.  ഷിജിത്ത് കാവുങ്കൽ കെ.എൽ.ഡി. ബോർഡ് മുൻ മാനേജറും അഗ്രിക്കൾച്ചർ എഞ്ചിനീയറുമായ കെ.എസ്.ഉദയകുമാർ, ഫാം ഇൻഫർമേഷൻ ബ്യുറോ റിട്ട. പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസർ സുരേഷ് മുതുകുളം എന്നിവർ സംസാരിച്ചു.

കൃഷിസങ്കേതത്തിൻ്റെ നൂതന മുഖമായ ഡ്രോൺ എന്ന കുഞ്ഞൻ വിമാനത്തിൻ്റെ കൃഷിയിട സാധ്യതകളെക്കുറിച്ച് ഷിജിത്ത് കാവുങ്കൽ നേതൃത്വം നൽകുന്ന തൃശ്ശൂർ കാവുങ്കൽ അഗ്രോടെക് പ്രദർശന വിശദീകരണവും നടത്തി.

Leave a Reply

Your email address will not be published. Required fields are marked *