ശാസ്ത്രീയ പശുപരിപാലനം: അപേക്ഷ ക്ഷണിച്ചു

പാലക്കാട് ജില്ലയില്‍ ആലത്തൂര്‍ പാനൂരിലെ ക്ഷീര പരിശീലന കേന്ദ്രത്തില്‍ ഫെബ്രുവരി 5 മുതല്‍ 9 വരെ പാലക്കാട്, തൃശ്ശൂര്‍ ജില്ലകളിലെ ക്ഷീര കര്‍ഷകര്‍ക്കായി ശാസ്ത്രീയ പശുപരിപാലന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. പ്രവേശന ഫീസ് 20 രൂപ.

ആധാര്‍/ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ്, ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ് എന്നീ രേഖകള്‍ സഹിതം കര്‍ഷകര്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ ഫെബ്രുവരി 3 ന് വൈകീട്ട് 4 നകം dd-dtc-pkd.dairy@kerala.gov.in, dtcalathur@gmail.com എന്നീ ഇ-മെയിലില്‍ വിലാസങ്ങളിലോ 04922 226040, 9446972314, 9896839675 തുടങ്ങിയ ഫോണ്‍ നമ്പറുകള്‍ മുഖേനയോ രാവിലെ 10 മുതല്‍ വൈകീട്ട് 5 വരെ രജിസ്റ്റര്‍ ചെയ്യണം.

Leave a Reply

Your email address will not be published. Required fields are marked *