തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍മാരെ നിയമിക്കുന്നു
തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ എമര്‍ജന്‍സി മെഡിസിന് വിഭാഗത്തില്‍ ഡോക്ടര്‍മാരെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. എമര്‍ജന്‍സി മെഡിസിനില്‍ ബിരുദാനന്തര ബിരുദമാണ് കുറഞ്ഞ യോഗ്യത. പ്രതിമാസ വേതനം 73,500 രൂപ. ഓഗസ്റ്റ് 19ന് രാവിലെ 11ന് പ്രിന്‍സിപ്പലിന്റെ കാര്യാലയത്തിലാണ് അഭിമുഖം.
ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, ട്രാവന്‍കൂര്‍-കൊച്ചിന് മെഡിക്കല്‍ കൗണ്‍സിലിന്റെ സ്ഥിരം രജിസ്ട്രേഷന്, പ്രവര്‍ത്തിപരിചയം, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം 19ന് രാവിലെ പത്തിന് മുളങ്കുന്നത്തുകാവിലുള്ള മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ എത്തിച്ചേരണം.




















