ശാസ്‌ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ വായനാ ദിനാചരണം നടത്തി
കേരള ശാസ്‌ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ
ലൈബ്രറി ആൻ്റ് ഡോക്യൂമെന്റേഷൻ സെന്റർ വായനാ ദിനാചരണം സംഘടിപ്പിച്ചു. കെ.എസ്.സി.എസ്.ടി.ഇ എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻ്റ് ഡോ.സജി ഗോപിനാഥ് ഉദ്ഘാടനം ചെയ്തു.
കെ.എസ്.സി.എസ്.ടി.ഇ മെമ്പർ സെക്രട്ടറി ഡോ. പി. ഹരിനാരായണൻ അധ്യക്ഷ പ്രസംഗം നടത്തി. കവിയും അധ്യാപകനും ആശാൻ സ്മാരക അവാർഡ് ജേതാവുമായ എൻ. എസ്. സുമേഷ് കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. വായനയുടെ പ്രാധാന്യം, വായന നമ്മെ എങ്ങനെ സ്വാധീനിക്കുന്നു, നമ്മുടെ ജീവിതത്തിൽ നന്മയെ സ്വാംശീകരിക്കാൻ വായന എപ്രകാരമാണ് ഇടപെടുന്നത് എന്നതെല്ലാം അദ്ദേഹം വിവരിച്ചു.
വായനയുടെ പ്രാധാന്യം വിശദീകരിക്കുന്ന “തോണിയാത്ര” എന്നകവിത അവതരിപ്പിക്കുകയും ചെയ്തു. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് റിസർച്ച് ഓഫീസറും എഴുത്തുകാരിയുമായ ശ്രീകല ചിങ്ങോലി മലയാളmകവിതകളെക്കുറിച്ച് പ്രഭാഷണം നടത്തി. കെ.എസ്.സി.എസ്.ടി.ഇ സീനിയർ സയൻ്റിസ്റ്റ് അർജുൻ പ്രസാദ് സ്വാഗതവും ലൈബ്രേറിയൻ സഖിലേഖ.എ നന്ദിയും പറഞ്ഞു. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുസ്‌തക പ്രദർശനവും ഉണ്ടായിരുന്നു.




















