ഗുരുവായൂരിൽ തൊഴുത് തുലാഭാരം നടത്തി മുഖ്യമന്ത്രി

മുഖ്യമന്ത്രി വി.ഡി.സതീശൻ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി. കണ്ണനെ തൊഴുത് പ്രാർത്ഥിച്ച് വെണ്ണ കൊണ്ട് തുലാഭാരം  നടത്തി. രാവിലെ ഏഴു മണിയോടെയാണ് എത്തിയത്.

മുഖ്യമന്ത്രിയായി ചുമതലയേറ്റശേഷം ആദ്യമായി ഗുരുവായൂരിലെത്തിയ മുഖ്യമന്ത്രി ഗുരുവായൂരപ്പനെ തൊഴുത് ദർശന പുണ്യം ലഭിച്ച നിറവിലായിരുന്നു. വെണ്ണ കൊണ്ടായിരുന്നു തുലാഭാരം വഴിപാട്. 71 കിലോഗ്രാം വെണ്ണ വേണ്ടി വന്നു.  മാസത്തിലൊരിക്കൽ ഗുരുവായൂർ ക്ഷേത്ര ദർശനം ശീലമാക്കിയ ഭക്തനാണ് വി.ഡി.സതീശൻ.

റവന്യു മന്ത്രി എ.പി അനിൽകുമാറിൻ്റെ മകൻ്റെ വിവാഹ ചടങ്ങിലും മുഖ്യമന്ത്രി പങ്കെടുത്തു.ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ്, അഡ്മിനിസ്ട്രേറ്റർ ഒ.ബി.അരുൺകുമാർ എന്നിവരുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയെ സ്വീകരിച്ചു. ദേവസ്വം ചെയർമാൻ മുഖ്യമന്ത്രിയെ പൊന്നാടയണിയിച്ചു.