വയനാട് ജില്ലാ ആയുർവേദ ആശുപത്രിയിൽ നിയമനം
വയനാട് ജില്ലാ ആയുർവേദ ആശുപത്രിയിൽ വിവിധ തസ്തികകളിലേക്ക് ദിവസ വേതന കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു.
ഡാറ്റ എൻട്രി ഓപ്പറേറ്റർ, സാനിറ്റേഷൻ വർക്കർ, സെക്യൂരിറ്റി, തസ്തികകളിലേക്ക് ജൂൺ രണ്ടിന് രാവിലെ 10നും മൾട്ടി പർപ്പസ് വർക്കർ, പഞ്ചകർമ തെറാപ്പിസ്റ്റ്, ലാബ് ടെക്നീഷൻ തസ്തികകളിലേക്ക് ജൂൺ മൂത്തിന് രാവിലെ 10നും അഭിമുഖം നടക്കും. താത്പര്യമുള്ളവർ ആവശ്യമായ രേഖകൾ സഹിതം അഭിമുഖത്തിൽ പങ്കെടുക്കണം. ഫോൺ: 04936207455




















