വിവിധ ജില്ലകളിൽ താപനില ഉയരാൻ സാധ്യത

കേരളത്തിലെ വിവിധ ജില്ലകളിൽ സാധാരണയെക്കാൾ 2 മുതൽ 3˚C വരെ താപനില ഉയരാൻ സാധ്യത.

ഏപ്രിൽ12 മുതൽ 14 വരെ കൊല്ലം, പാലക്കാട്, കോഴിക്കോട്, കാസർകോട് ജില്ലകളിൽ താപനില 38°C വരെയും ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കണ്ണൂർ  ജില്ലകളിൽ  37°C വരെയും പത്തനംതിട്ട യിൽ  36°C വരെയും ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ,  മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.