ഗുരുവായൂർ മേൽശാന്തി ശ്രീനാഥ് നമ്പൂതിരിക്ക് യാത്രയയപ്പ്
ആറു മാസകാലാവധി പൂർത്തിയാക്കി സ്ഥാനമൊഴിഞ്ഞ ഗുരുവായൂർ ക്ഷേത്രം മേൽശാന്തി പൊട്ടക്കുഴി മന പി.എം.ശ്രീനാഥ് നമ്പൂതിരിക്ക് ദേവസ്വത്തിൻ്റെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ മേൽശാന്തിക്ക് ഭഗവദ്സേവനത്തിൻ്റെ സാക്ഷ്യപത്രം കൈമാറി.
ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്,മനോജ് ബി. നായർ, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ, ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പ്രമോദ് കളരിക്കൽ, സർവ്വീസിൽ നിന്നും വിരമിച്ച ഡി.എ. പി. മനോജ് കുമാർ എന്നിവർ പങ്കെടുത്തു.
ക്ഷേത്രത്തിൽ പുതിയ മേൽശാന്തിയായി ഏപ്രിൽ ഒന്നു മുതൽ ആറു മാസക്കാലത്തേക്ക് വടക്കാഞ്ചേരി പള്ളിശേരിമന പി.എസ്.മധുസൂദൻ നമ്പൂതിരി സ്ഥാനമേറ്റു.