പീച്ചി വനഗവേഷണ സ്ഥാപനത്തിൽ വാക്ക് ഇൻ ഇന്റർവ്യൂ
തൃശ്ശൂർ പീച്ചിയിലെ കേരള വന ഗവേഷണ സ്ഥാപനത്തിൽ കൺസൾട്ടന്റ് (ടെക്നിക്കൽ) ഒഴിവിലേക്ക് ജൂലൈ 14 രാവിലെ 10ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു.
ബോട്ടണി, എൻവയോൺമെന്റൽ സയൻസ്, ഫോറസ്ട്രി, അഗ്രികൾച്ചർ എന്നിവയിൽ ഒന്നാം ക്ലാസോടുകൂടിയ ബിരുദാനന്തര ബിരുദവും മെഡിസിനൽ പ്ലാന്റ് സെക്ടറിൽ അഞ്ച് വർഷത്തെ പ്രവർത്തി പരിചയവുമാണ് യോഗ്യത.
ഔഷധ സസ്യങ്ങളുടെ കാർഷിക സാങ്കേതികവിദ്യ/QPM ഉൽപാദനം എന്നിവയിലുള്ള പരിചയം, പരിശീലനം/വർക്ക്ഷോപ്പുകൾ/സെമിനാർ നടത്തുന്നതിൽ പരിചയം, ദക്ഷിണേന്ത്യൻ ഭാഷകളിലുള്ള പ്രാവീണ്യം എന്നിവ അഭികാമ്യം. വയസ്സ്: 50 ൽ താഴെ. താൽപര്യമുള്ള ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകൾ സഹിതം കേരള വനഗവേഷണ സ്ഥാപനത്തിന്റെ പീച്ചിയിലുള്ള ഓഫീസിൽ നടത്തുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.




















