കേരളത്തിൽ ഹൈഡ്രജൻ ബസ്സുകളുടെ സാധ്യത പരിശോധിക്കും
കേരളത്തിൽ ഹൈഡ്രജൻ ബസ്സുകൾ ഓടിക്കുന്നതിനുള്ള സാധ്യത പരിശോധിക്കുമെന്ന് സംസ്ഥാന ഗതാഗത മന്ത്രി സി.പി.ജോൺ പറഞ്ഞു. ഡൽഹിയിൽ ഹെഡ്രജൻ ബസ്സിൽ യാത്ര ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഡി. എം ആർ. സി ഡൽഹിയിൽ ആരംഭിച്ച ഹെഡ്രജൻ ബസിൽ യാത്ര ചെയ്തു.
കെ. എസ്. ആർ.ടി സി (സി.എം ഡി) പ്രമോജ് ശങ്കർ, അഡീഷണൽ റസിഡൻ്റ് കമ്മീഷണർ അശ്വതി ശ്രീനിവാസ് എന്നിവരും മന്ത്രിയോടൊപ്പം യാത്രയിൽ പങ്കെടുത്തു. സെൻട്രൽ സെക്രട്ടറിയേറ്റിൽ നിന്ന് ആരംഭിച്ച് സേവ് തീർഥ്, സെൻട്രൽ വിസ്ത കറങ്ങി സെൻട്രൽ സെക്രട്ടറിയേറ്റിൽ തന്നെ അവസാനിക്കുന്ന രീതിയിലാണ് ഹൈഡ്രജൻ ബസിൻ്റെ യാത്ര.
ഗ്രീൻ ഇന്ധനത്തിൻ്റെ പ്രോത്സാഹനത്തിനും ബസിൻ്റെ സവിശേഷതകൾ മനസ്സിലാക്കുന്നതിനും സംസ്ഥാനത്ത് ഇത്തരം ബസുകൾ അവതരിപ്പിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കുന്നതിനും വേണ്ടിയായിരുന്നു ബസ് യാത്രയെന്ന് മന്ത്രി പറഞ്ഞു. ഡി.എം.ആർ.സി അധികൃതരോടും ബസ് ഓപ്പറേറ്ററോടും ബസിൻ്റെ പ്രവർത്തനങ്ങളും സവിശേഷതകളും ചോദിച്ചറിഞ്ഞ ശേഷമാണ് മന്ത്രി യാത്ര അവസാനിപ്പിച്ചത്.




















